ആഗോള എണ്ണ വില വീണ്ടും റിക്കോഡിട്ടു. ന്യൂയോര്‍ക്ക് വിപണിയില്‍ എണ്ണ വില വീപ്പയ്ക്ക് 143 ഡോളറിനടുത്തെത്തി.
ഡോളറിന്‍റെ വിനിമയ നിരക്ക് യൂറോയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവു വന്നതാണ് എണ്ണ വിലയില്‍ വര്‍ദ്ധനയുണ്ടാകാന്‍ കാരണം. ന്യൂയോര്‍ക്ക് മെര്‍ക്കന്‍റയില്‍ വിപണിയില്‍ ഓഗസ്റ്റ് ഡെലിവറി എണ്ണ വീപ്പയ്ക്ക് 142.99 ഡോളറായാണ് ഉയര്‍ന്നിരിക്കുന്നത്. ലണ്ടന്‍ വിപണിയില്‍ എണ്ണ വില 48 സെന്‍റ് നിരക്കില്‍ വീണ്ടും ഉയര്‍ന്നിട്ടുണ്ട്.
വിപണിയില്‍ മതിയായ അളവില്‍ ക്രൂഡോയില്‍ ഉണ്ടെന്നാണ് ഒപെക് അറിയിച്ചത്. അതേ സമയം ലിബിയ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതും എണ്ണ വിലയില്‍ വീണ്ടും ഒരു വര്‍ദ്ധനയ്ക്ക് കാരണമാവും എന്നാണ് കരുതുന്നത്.
ന്യൂയോര്‍ക്ക്|
WEBDUNIA|
Last Modified ശനി, 28 ജൂണ്‍ 2008 (11:48 IST)