എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസ് അറ്റാദായം ഉയര്‍ന്നു

മുംബൈ| WEBDUNIA|
ലോകത്തിലെ പ്രമുഖ ഐ ടി കമ്പനികളിലൊന്നായ എച്ച് സി എല്‍ ഇന്‍ഫോസിസ്റ്റംസിന്റെ അറ്റാദായത്തില്‍ വര്‍ധന. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജനുവരി മുതല്‍ മാര്‍ച്ച് 31 വരെയുള്ള പാദത്തിലെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ അറ്റാദായത്തില്‍ 3.44 ശതമാനത്തിന്റെ മുന്നേറ്റമാണ് കാണിക്കുന്നത്.

കഴിഞ്ഞ പാദത്തില്‍ 66.76 കോടി രൂപയുടെ അറ്റാദായ വരുമാനമണ് കമ്പനി നേടിയത്. ഇതിന് മുന്‍ വര്‍ഷം കമ്പനിയുടെ അറ്റാദായ വരവ് 66.67 കോടി രൂപയായിരുന്നു. അതേസമയം, കമ്പനിയുടെ അറ്റവില്‍പ്പന കഴിഞ്ഞ പാദത്തില്‍ കുറഞ്ഞ് 2,814.50 കോടി രൂപയായിട്ടുണ്ട്.

മുന്‍ വര്‍ഷം ഇതേകലയളവില്‍ കമ്പനിയുടെ അറ്റവില്‍പ്പന 2,990.63 കോടി രൂപയായിരുന്നു. കമ്പനിയുടെ ഓഹരി ഉടമകള്‍ക്ക് ഓഹരി ഒന്നിന് രണ്ട് രൂപ ലാഭവിഹിതം നല്‍കുമെന്നും ബി എസ് ഇയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ എച്ച് സി എല്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ കമ്പനിയുടെ ഓഹരി വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. എച്ച് സി എല്‍ ഇന്‍ഫോസിസ്റ്റംസിന്റെ ഓഹരിയ്ക്ക് ഇപ്പോള്‍ 134.10 രൂപയാണ് വിപണിയില്‍ വില. 2.37 ശതമാനത്തിന്റെ മുന്നേറ്റമാണ് ഇത് കാണിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :