എംആര്‍എഫിന്റെ ലാഭത്തില്‍ ഇടിവ്

ചെന്നൈ| WEBDUNIA|
ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിന്റെ അറ്റാദായത്തില്‍ ഇടിവ്. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ അറ്റാദായത്തില്‍ 48.12 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഒന്നാം പാദത്തില്‍ അറ്റാദായം 31.95 കോടി രൂപയാണ്. മുന്‍‌വര്‍ഷം ഇതേകാലയളവില്‍ ഇത് 61.59 കോടി രൂപയായിരുന്നു.

അതേസമയം കമ്പനിയുടെ മൊത്തവരുമാനത്തില്‍ 33.64% വര്‍ധനയുണ്ടായിട്ടുണ്ട്. 2,57306 കോടി രൂപയായിട്ടാണ് വരുമാനം വര്‍ധിച്ചിരിക്കുന്നത്. മുന്‍‌വര്‍ഷം ഇത് 1,925.40 കോടി രൂപയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :