എ ടി എമ്മിന് 40 കഴിഞ്ഞു

ലണ്ടന്‍| WEBDUNIA|
ഇന്ന് നിത്യ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്ന എ ടി എം പിറന്നിട്ട് 40 വര്‍ഷം കഴിഞ്ഞു. 1967 ജൂണ്‍ 27 നാണ് ആദ്യ എ ടി എം പ്രവര്‍ത്തിച്ചത്. ബ്രിട്ടണിലെ ഒരു ബാങ്കായിരുന്നു എ ടി എം മുത്തച്ഛനെ സ്ഥാപിച്ചത്.

ആയിരത്തിതൊള്ളായിരത്തി അറുപതുകള്‍ കഴിയാറായപ്പോള്‍ ലോകത്ത് ആകെ ഉണ്ടായിരുന്നത് 800 ഓളം എ ടി എമ്മുകള്‍ മാത്രം!ആദ്യകാലത്ത് ഇന്നത്തെ പോലെയുള്ള പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഇല്ലായിരുന്നു. പകരം ബാങ്ക് വൌച്ചറുകള്‍ ഉപയോഗിക്കേണ്ടിയിരുന്നു.

ഇന്ന് ലോകത്ത് ആകമാനം 1.6 ദശലക്ഷം എ ടി എമ്മുകള്‍ പ്രവര്‍ത്തിക്കുന്നു.ബ്രിട്ടണില്‍ മാത്രം ഒരു സെക്കന്‍ഡില്‍ 5000 പൌണ്ടാണ് പിന്‍‌വലിക്കപ്പെടുന്നത്.

ബ്രിട്ടണില്‍ ഒരു സെക്കന്‍ഡില്‍ 80 ല്‍ കൂടുതല്‍ എ ടി എം പണക്കൈമാറ്റങ്ങള്‍ നടക്കുന്നു. രാജ്യത്തെ മൂന്നില്‍ രണ്ട് ഭാഗം ജനങ്ങളും ‘പ്ലാസ്റ്റിക് മണി’യെ ആശ്രയിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :