ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കുറയും

വാഷിംഗ്ടണ്‍| WEBDUNIA|
നടപ്പ് വര്‍ഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള പണമൊഴുക്ക് ഗണ്യമായി കുറയുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി. ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ വന്‍ തോതില്‍ തൊഴില്‍ ഭീഷണി നേരിടുന്നതും പല രാജ്യങ്ങളിലും കുടിയേറ്റ വിരുദ്ധ വികാരം നില നില്‍ക്കുന്നതും ഇതിന് കാരണമായി ലോകബാങ്ക് ചൂണ്ടിക്കാട്ടി.

2009ല്‍ വിവിധ രാജ്യങ്ങളിലേക്കുള്ള പണമൊഴുക്ക് 290 ബില്യണ്‍ യുഎസ് ഡോളറായി ഇടിയും. കഴിഞ്ഞ വര്‍ഷം ഇത് 305 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്കാണ് ഏറ്റവും കൂടുതല്‍ പണമെത്തിയത്. 45 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയത്. ചൈന(34 ബില്യണ്‍ ഡോളര്‍), മെക്സികൊ(26 ബില്യണ്‍ ഡോളര്‍), ഫിലിപ്പീന്‍സ്(18 ബില്യണ്‍ ഡോളര്‍), പോളണ്ട്(11 ബില്യണ്‍ ഡോളര്‍) എന്നിവയാണ് ഇന്ത്യയ്ക്ക് പിറകിലുള്ള മറ്റ് രാഷ്ട്രങ്ങള്‍.

സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് നിരവധി കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തിയത്. 2008ല്‍ വികസ്വര രാഷ്ട്രങ്ങളുടെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയുടെ 1.9 ശതമാനമായിരുന്നു പ്രവാസികളില്‍ നിന്നെത്തുന്ന പണമെങ്കില്‍ 2009ല്‍ ഇത് 1.8 ശതമാനമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :