ഇന്ത്യന്‍: ശീതകാല ഷെഡ്യൂള്‍ തുടങ്ങി

കൊച്ചി‌| WEBDUNIA| Last Modified തിങ്കള്‍, 29 ഒക്‌ടോബര്‍ 2007 (10:45 IST)

പൊതുമേഖലാ വിമാനക്കമ്പനിയായ നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ്‌ ഇന്ത്യ എന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍റെ ശീതകാല ഷെഡ്യൂള്‍ ഞായറാഴ്ച നിലവില്‍ വന്നു. ഈ പുതിയ ഷെഡ്യൂള്‍ പ്രകാരം ഐ.സി-993 വിമാനം ചൊവ്വാഴ്ചയും ശനിയാഴ്ചയും ചെന്നൈ- കോഴിക്കോട്‌- മുംബൈ- കുവൈറ്റ് റൂട്ടില്‍ സര്‍വീസ്‌ നടത്തും.

എന്നാല്‍ പുതിയ ഷെഡ്യൂള്‍ അനുസരിച്ച്‌ തിരുച്ചിറപ്പള്ളി, ഗള്‍ഫിലെ ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്ക്‌ സര്‍വീസ്‌ ഉണ്ടായിരിക്കില്ല.

പുതുക്കിയ ഷെഡ്യൂള്‍ അനുസരിച്ച്‌ ചെന്നൈയില്‍നിന്ന്‌ ഉച്ചയ്ക്ക്‌ ഒന്നരയ്ക്ക്‌ പുറപ്പെട്ട്‌ കോഴിക്കോട്ട്‌ രണ്ടരയ്ക്ക് എത്തുന്ന വിമാനം 3.35ന്‌ മുംബൈയിലേക്ക്‌ തിരിക്കും. അതുപോലെ 5.15ന്‌ മുംബൈയിലെത്തുന്ന വിമാനം 6.15ന്‌ പുറപ്പെട്ട്‌ 8.15ന്‌ കുവൈറ്റില്‍ എത്തും.

കുവൈറ്റില്‍ നിന്ന്‌ അര്‍ധരാത്രി 12.50ന്‌ തിരിക്കുന്ന ഐ.സി-994 വിമാനം രാവിലെ 7.20ന്‌ മുംബൈയില്‍ എത്തും. അവിടെനിന്ന്‌ 8.20ന്‌ പുറപ്പെട്ട്‌ രാവിലെ 10ന്‌ കോഴിക്കോട്ടെത്തും. 10.45ന്‌ ചെന്നൈയിലേക്ക്‌ തിരിക്കും.

എന്നാല്‍ ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങിലേക്കുള്ള യാത്രക്കാരെ ഷാര്‍ജ വഴി അയയ്ക്കുന്നതാണ്‌ എന്ന് എയര്‍ ഇന്ത്യ വെളിപ്പെടുത്തിയിട്ടുണ്ട്. ഐ.സി.-598 ഷാര്‍ജ-ഗോവ-കോഴിക്കോട്‌-മുംബൈ വിമാനം തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 7.40ന്‌ കോഴിക്കോട്‌ വിമാനത്താവളത്തിലെത്തും. 8.30ന്‌ മുംബൈയിലേക്ക്‌ തിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :