ഇന്ത്യന്‍ ബാങ്കുകള്‍ മികച്ചവ

ന്യൂഡല്‍ഹി| WEBDUNIA|
ഏഷ്യയിലെ ഏറ്റവും മികച്ച 50 ബാങ്കുകളുടെ പട്ടികയില്‍ ഒമ്പത് ഇന്ത്യന്‍ ബാങ്കുകളും ഇടം പിടിച്ചു. വ്യാഴാഴ്ചയാണ് ഏഷ്യന്‍ ബാങ്കര്‍ 300 റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഐസിഐസിഐ, എച്ച് ഡി എഫ് സി തുടങ്ങി ഒമ്പതു ബാങ്കുകളാണ് ഈ പട്ടികയില്‍ സ്ഥാനം കണ്ടെത്തിയത്. ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ ഒരു ഇന്ത്യന്‍ ബാങ്കും എത്തിയില്ല. ചൈനയിലെ ബാങ്കുകളെ വച്ച് നോക്കുമ്പോള്‍ ഇന്ത്യന്‍ ബാങ്കുകളുടെ പ്രകടനം മോശമാണ്. ചൈനീസ് മേഖലയില്‍ നിന്നുള്ള 11 ബാങ്കുകള്‍ പട്ടികയിലുണ്ട്.

ഹോങ് കോങ്ങ് ആന്‍റ് ഷാങ്ഹായ് ബാങ്കിങ് കോര്‍പ്പറേഷനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. സ്വകാര്യ ബാങ്കുകളായ ഐസിഐസിഐയും എച്ച് ഡി എഫ് സിയും നല്ല വളര്‍ച്ച നിര്‍ക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :