മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസും റിലയന്‍സ് പെട്രോളിയം ലിമിറ്റഡും തമ്മിലുള്ള ലയനത്തിന് ഇരു കമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡുകള്‍ അംഗീകാരം നല്‍കി. ലയനം എപ്രില്‍ ഒന്നിന് നിലവില്‍ വരും.
ഇന്നു രാവിലെ മുംബൈയില്‍ ചേര്‍ന്ന യോഗമാണ് ആര്‍പിഎലിന്‍റെ 16 ഓഹരിക്ക് ആര്‍ഐഎല്ലിന്‍റെ ഒരോഹരി എന്ന അനുപാതത്തില്‍ ലയിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ലോകത്തെ ഏറ്റവും വലിയ പെട്രോ കെമിക്കല്‍സ് കമ്പനികളിലൊന്നും വ്യവസായ ഗ്രൂപ്പുമായി റിലയന്‍സ് മാറും
റിലയന്‍സ് പെട്രോ കെമിക്കത്സ് ഓഹരിയുടെ വിപണി വില 79 രൂപയും ഇന്‍ഡസ്ട്രീസിന്‍റേത് 1150 രൂപയുമാണ്. റിലയന്‍സ് പെട്രോ കെമിക്കല്‍സിന്‍റെ 70 ശതമാനം ഓഹരികളും ഇപ്പോള്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ കൈവശമാണ്.
ലോകത്ത് ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന 50 കമ്പനികളില്‍ ഒരെണ്ണമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇതോടെ മാറും.
ഓഹരി ഉടമകളുടെയും ഇടപാടുകാരുടെയും അംഗീകാരം നേടിയശേഷം മുംബൈ കോടതിയുടെ അനുമതിയോടെ ആയിരിക്കും ലയനം നടപ്പാക്കുക.