ആയിരം കോടി ലക്‍ഷ്യമാക്കി ബാറ്റ

Bata logo
FILEFILE
ഷൂ നിര്‍മ്മാണത്തില്‍ പ്രമുഖരായ ബാറ്റ 1000 കോടി രൂപയുടെ വിറ്റു വരവ്‌ ലക്‍ഷ്യമാക്കുന്നു. കമ്പനി മാനേജിംഗ്‌ ഡയറക്‌ടര്‍ മാര്‍സെല്ലോ വില്ലാഗ്രാന്‍ വെളിപ്പെടുത്തിയതാണിത്‌.

ബാറ്റയുടെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക വിറ്റുവരവ്‌ 800 കോടി രൂപയായിരുന്നു.

നടപ്പ്‌ സാമ്പത്തിക വര്‍ഷത്തിത്തെ ആദ്യപാദത്തില്‍ കമ്പനിയുടെ വിറ്റുവരവ്‌ 30 ശതമാനത്തിന്‍റെ വര്‍ധനവാണ്‌ രേഖപ്പെടുത്തിയത്. രാജ്യത്തൊട്ടാകെ കമ്പനിക്ക്‌ 1200 ഓളം ഷോറൂമുകളാണുള്ളത്‌.

ഇതുവരെയുള്ള വിറ്റുവരവ്‌ മികച്ചതായതിനാല്‍ 1000 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാക്കാമെന്നാണ്‌ പ്രതീക്ഷ. ഇതോടൊപ്പം കമ്പനിയുടെ അറ്റാദായം 60 കോടി രൂപയായി വര്‍ദ്ധിക്കുമെന്നും കരുതുന്നു.

കമ്പനിയുടെ ഈ ലക്‍ഷ്യത്തെ മുന്‍നിര്‍ത്തി കമ്പനി രാജ്യത്ത്‌ പുതുതായി 70 മുതല്‍ 80 വരെ സ്റ്റോറുകള്‍ തുറക്കുമെന്നും വില്ലാഗ്രാന്‍ കൂട്ടിചേര്‍ത്തു.
ഹൈദരാബാദ്‌| WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :