ആപ്പിളിന്റെ വാദം പൊളിഞ്ഞു; ഐഫോണ്‍ 5എസിലെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഹാക്കര്‍മാര്‍ തകര്‍ത്തു

ന്യൂയോര്‍ക്| WEBDUNIA|
PRO
PRO
ആപ്പിളിന്റെ വാദം പൊളിഞ്ഞു. ഐഫോണ്‍ 5എസിലെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഹാക്കര്‍മാര്‍ തകര്‍ത്തു. ജര്‍മന്‍ ഹാക്കിംഗ് സംഘമാണ് വിരലടയാളം ഉപയോഗിച്ചുള്ള അണ്‍ലോക്കിംഗ് സംവിധാനം തകര്‍ത്തത്. ഐഫോണുകളില്‍ നിലവിലുള്ള പാസ്‌കോഡ് സംവിധാനത്തേക്കാള്‍ സുരക്ഷിതമെന്ന് അവകാശപ്പെട്ട് ആപ്പിള്‍ അവതരിപ്പിച്ച സംവിധാനത്തിലാണ് ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സംവിധാനമുള്ള ഐഫോണ്‍ 5എസ് വിപണിയിലെത്തിയത്. ആപ്പിള്‍ ഐഫോണ്‍ 5എസിലെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ വിജയകരമായി ഭേദിക്കുന്ന ഹാക്കര്‍മാര്‍ക്ക് 13,000 ഡോളര്‍ സമ്മാനം നല്‍കുമെന്ന് നേരത്തെ ചിക്കാഗോ ആസ്ഥാനമായ ഐഒ ക്യാപിറ്റല്‍ പ്രഖ്യാപിച്ചിരുന്നു.

ലോകപ്രശസ്ത ഹാക്കിംഗ് ഗ്രൂപ്പായ കയോസ് കംപ്യൂട്ടിംഗ് ക്ലബ്ബാണ് ആപ്പിളിന്റെ ടച്ച് ഐഡി ബയോമെട്രിക് സുരക്ഷാ സംവിധാനം ഭേദിച്ചതായി അവകാശപ്പെട്ടത്. ഇത്തരം സംവിധാനം ഉയര്‍ന്ന സുരക്ഷ നല്‍കുമെന്ന വാദം പൊള്ളയാണെന്ന് തെളിയിക്കാനാണ് ഹാക്കിംഗിലൂടെ ശ്രമിച്ചതെന്നാണ് കായോസിന്റെ നിലപാട്.

ഐഫോണ്‍ 5എസിന്റെ ഫിംഗര്‍പ്രിന്റ് സ്‌കാനറില്‍ വിരല്‍ വെക്കുമ്പോള്‍ ഡിസ്‌പ്ലേയില്‍ പതിയുന്ന വിരലടയാളത്തിന്റെ ചിത്രമെടുത്ത് കൃത്രിമ വിരലുണ്ടാക്കി അതുപയോഗിച്ച് ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിഞ്ഞതായി ക്ലബ്ബ് പ്രവര്‍ത്തകര്‍ പറയുന്നു. ഹാക്ക് ചെയ്ത രീതിയും വീഡിയോ ദൃശ്യങ്ങളും കായോസ് കംപ്യൂട്ടിംഗ് ക്ലബിന്റെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതെക്കുറിച്ച് പ്രതികരിക്കാന്‍ ആപ്പിള്‍ തയ്യാറായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :