അമര്‍ചിത്രകഥ വൊഡാഫോണില്‍

മുംബൈ| WEBDUNIA|
അമര്‍ചിത്ര കഥ ഇനി വൊഡാഫോണില്‍. വൊഡാഫോണ്‍ വരിക്കാര്‍ക്ക് ഇനി നാടോടി കഥകള്‍ വായിക്കാനും റിംഗ് ടോണുകള്‍ ഡൌണ്‍ലോഡ് ചെയ്യാനും കഥകളുമായി ബന്ധപ്പെട്ട ക്വിസുകളില്‍ പങ്കെടുക്കാനും ഗെയിമുകളില്‍ പങ്കെടുക്കാനും സാധിക്കും. എസികെ മീഡിയയുമായി ചേര്‍ന്നാണ് വൊഡാഫോണ്‍ ഈ സംവിധാനം തുടങ്ങിയത്.

മൊബൈല്‍ഫോണ്‍ സ്ക്രീനിലെ പുതിയ അനുഭവങ്ങള്‍ വരിക്കാര്‍ക്ക് കൈമാറാനായതില്‍ സന്തോഷമുണ്ടെന്ന് വൊഡാഫോണ്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഹാരിത് നഗ്പാല്‍ പറഞ്ഞു. കമ്പനിയുടെ വരുമാനം ഉയര്‍ത്താനാണ് ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. 350 മില്യണില്‍ കൂടുതല്‍ മൊബൈല്‍ വരിക്കാരാണ് ഇന്ന് രാജ്യത്തുള്ളത്. ടിവിയെപ്പോലെത്തന്നെ രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും എത്തിപ്പെടാന്‍ സെല്‍ഫോണുകള്‍ക്കായിട്ടുണ്ട് - അദ്ദേഹം പറഞ്ഞു.

ബ്രിട്ടനിലെ വൊഡാഫോണ്‍ ഗ്രൂപ്പിന്‍റെ ഉപവിഭാഗമാണ് ഇന്ത്യയിലെ വൊഡാഫോന്‍ എസ്സാര്‍. 63.34 മില്യണ്‍ ഉപഭോക്താക്കളാണ് രാജ്യത്ത് കമ്പനിക്കുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :