ഗോൾഡ ഡിസൂസ|
Last Modified ചൊവ്വ, 19 നവംബര്‍ 2019 (13:58 IST)
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സേവന നിരത്തുകൾ ഉയർത്താനൊരുങ്ങുകയാണ് എയര്‍ടെലും ഐഡിയയും വോഡാഫോണും. സുപ്രീം കോടതി വിധിയെയും തുടര്‍ന്ന്, വന്‍തുക കുടിശ്ശികയുള്ള എയര്‍ടെലും ഐഡിയയും വോഡാഫോണും കോള്‍, ഡാറ്റാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതായി അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിരക്കുകള്‍ ഡിസംബര്‍ മുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനികള്‍ അറിയിച്ചത്.
തങ്ങളുടെ ബിസിനസിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഈ വര്‍ദ്ധന ആവശ്യമാണെന്ന് അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് തങ്ങള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് വോഡഫോണ്‍
ഐഡിയ പുറത്തിറക്കിയ പ്രസ്താവനായില്‍ പറഞ്ഞു.
ഡിസംബര്‍ 1 മുതല്‍ തന്നെ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് വോഡഫോണ്‍ ഐഡിയ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 30- ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദ കണക്കനുസരിച്ച് തങ്ങള്‍ക്ക് 50,921 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വോഡഫോണ്‍ ഐഡിയയുടെ വെളിപ്പെടുത്തല്‍.