സജിത്ത്|
Last Modified ബുധന്‍, 23 നവംബര്‍ 2016 (10:18 IST)
കേരളത്തിലെ ഉപഭോക്താക്കൾക്ക് തകര്‍പ്പന്‍ ഓഫറുകളുമായി വോഡഫോൺ രംഗത്ത്. നിലവിലുള്ള സിം 4ജി സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമ്പോൾ 2 ജിബി ഡേറ്റ സൗജന്യമായി നൽകുന്ന പുതിയ ഓഫറുമായാണ് കമ്പനി എത്തിയിരിക്കുന്നത്.
പ്രീ പെയ്ഡ് വരിക്കാർക്ക് പത്ത ദിവസത്തെ വാലിഡിറ്റിയോടേയും പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് ഒരു ബില്ലിങ് കാലയളവു വരെയുമാണ് ഈ സൌജന്യം ലഭ്യമാകുക. വോഡഫോൺ സ്റ്റോറുകളിലും മിനി സ്റ്റോറുകളിലും 13,000 മൾട്ടി ബ്രാൻഡ് ഔട്ട്‌ലെറ്റുകളിലും 4ജി സിം ലഭ്യമാകും.