മല്യയ്ക്കെതിരെ പുതിയ സമൻസ്; ഒൻപതിന് ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് അധികൃതർ

മല്യയ്ക്കെതിരെ പുതിയ സമൻസ്; ഒൻപതിന് ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് അധികൃതർ

ന്യൂഡ‌ൽഹി| aparna shaji| Last Updated: ഞായര്‍, 3 ഏപ്രില്‍ 2016 (11:12 IST)
ബാങ്കുകളിൽ നിന്നും 900 കോടി രൂപ വായ്പയെടുത്ത് തിരച്ചടക്കാതെ വിദേശത്തേക്ക് കടന്ന ഉടമ വിജയ് മല്യയോട് ഏപ്രിൽ ഒൻപതിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ സമൻസ് അയച്ചു.

വായ്പാ തുക തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നു വരികയാണെന്നും അതിനാൽ കാലാവധി നീട്ടി നൽകണമെന്നും മല്യ ആവശ്യപ്പെട്ടിരുന്നു. മെയ് മാസം വരെയാണ് മല്യ ആവശ്യപ്പെട്ടത്. എന്നാൽ മല്യയുടെ ഈ ആവശ്യത്തെ
അംഗീകരിക്കാതെയാണ് എൻഫോഴ്സ്മെന്റ് അധികൃതർ പുതിയ സമൻസ് അയച്ചത്.

അന്വേഷണത്തന്റെ പുരോഗതിക്ക് മല്യയുടെ സാന്നിധ്യം ആവശ്യമാണെന്നും അതിനാലാണ് ഒൻപതിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ഒൻപതിന് ഹാജരാകുന്നില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് ഇഡി യുടെ തീരുമാനം. മാർച്ച് 18 ന് മുംബൈയിൽ ഹാജരാകണമെന്നു നിർദേശിച്ച് ആദ്യം ഇഡി സമൻസ് അയച്ചിരുന്നു. എന്നാൽ പിന്നീട് ഇത് ഏപ്രിൽ രണ്ടിലേക്ക് നീട്ടി നൽകുകയാണ് ചെയ്തത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :