ദുൽഖർ സൽമാൻ നിക്ഷേപം നടത്തിയ അൾട്ര വയലറ്റ് കമ്പനിയുടെ ബൈക്ക് ബുക്കിങ്ങ് ഒക്ടോബർ 23 മുതൽ

അഭിറാം മനോഹർ| Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2022 (13:00 IST)
ദുൽഖർ സൽമാന് നിക്ഷേപമുള്ള ഇലക്ട്രിക് ബൈക്ക് കമ്പനി അൾട്രാവയലറ്റ് ഓട്ടോമോട്ടീവിൻ്റെ ആദ്യ ബൈക്കിൻ്റെ ബുക്കിങ് ഒക്ടോബർ 23ന് ആരംഭിക്കും. എഫ് 77 എന്ന് പേരിട്ടിരിക്കുന്ന ബൈക്ക് നവംബർ 24ന് അവതരിപ്പിക്കും.

മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഗണ്യമായി ഭാരക്കുറവുള്ള ഫ്രെയ്മാണ് വാഹനത്തിൻ്റെ അടിസ്ഥാനം. മികച്ച ഹാൻഡിലിനൊപ്പം ചടുലമായ വേഗത കൈവരിക്കാനും വാഹനത്തിനാകും. ഒറ്റത്തവണ ചാർജ് ചെയ്താൽ 307 കിമീ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. എയർസ്ട്രൈക്ക്, ലേസർ, ഷാഡോ എന്നീ വകഭേദങ്ങളിലാണ് അൾട്രാവയലറ്റ് ബൈക്കുകൾ ഒരുക്കിയിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :