സജിത്ത്|
Last Updated:
വ്യാഴം, 19 ജനുവരി 2017 (11:39 IST)
ജാപ്പനീസ് കാർനിർമാതാക്കളായ ടൊയോട്ട
ഇന്നോവ ക്രിസ്റ്റയുടെ പുത്തൻ പതിപ്പ് വെൻച്വറര്‍ വിപണിയിലെത്തി. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നത്. വന്‍ പ്രചാരനമായിരുന്നു ആ ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നത്. ഇപ്പോൾ ഈ പുത്തൻ ഇന്നോവ
ക്രിസ്റ്റ വെൻച്വററിനെ ഇന്തോനേഷ്യൻ വിപണിയിലാണ് ടൊയോട്ട എത്തിച്ചിരിക്കുന്നത്.
വാഹനത്തിന്റെ പുറംഭാഗത്തു ബ്ലാക്ക് ക്ലാഡിംഗിനൊപ്പം ക്രോം ഇൻസേർട്ടുകളും നൽകി ഒരു കോസ്മെറ്റിക് പരിവർത്തനമാണ് കമ്പനി നടത്തിയിട്ടുള്ളത്. എക്സോസ്റ്റ്, ടെയിൽ ഗേറ്റ്, റിഫ്ലക്ടർ, എയർ ഡാം, ഫ്രണ്ട് സ്പ്ലിറ്റർ, ഫോഗ് ലാമ്പ്, സൈഡ് സിൽസ് എന്നിവടങ്ങളിലെല്ലാം ക്രോമിന്റെ അതിപ്രസരണങ്ങൾ കാണാൻ സാധിക്കും. ഇന്ത്യൻ വില കണക്കാക്കുമ്പോള്‍ 19.69ലക്ഷത്തിനാണ് ഈ വാഹനം വിപണിയിലെത്തിയിരിക്കുന്നത്.
ഗൺമെറ്റൽ ഫിനിഷിംഗില്‍ 17 ഇഞ്ച് അലോയ് വീലുകളാണ്
ഇന്നോവ ക്രിസ്റ്റ വെൻച്വററിന്റെ മറ്റൊരു പ്രത്യേകത. 6 സീറ്റർ വേരിയന്റിലാണ്
വെൻച്വറർ അവതരിച്ചിട്ടുള്ളത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ,
4.2ഇഞ്ച് ടിഎഫ്‌ടി മിനി ഇൻസ്ട്രുമെന്റ് ഡിസ്പ്ലെ, 7ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി എന്നിവയും വെൻച്വറരിന്റെ ആകര്‍ഷകമായ പ്രത്യേകതകളാണ്.
സുരക്ഷ സന്നാഹങ്ങള്‍ക്കായി ഏഴ് എയർബാഗ്, ഇബിഡി, എബിഎസ്, ഹിൽ സ്റ്റാർട്, വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ എന്നിങ്ങനെയുള്ള ഫീച്ചറുകളും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2ലിറ്റർ പെട്രോൾ, 2.4ലിറ്റർ ഡീസൽ എന്നീ വകഭേദങ്ങളിലാണ് ഈ പുത്തൻ എംപിവി ലഭ്യമാവുക. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിനോടൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഓപ്ഷണലായി വാഹനത്തിലുണ്ട്.