മുംബൈ|
Aiswarya|
Last Modified ബുധന്‍, 15 മാര്‍ച്ച് 2017 (14:09 IST)
രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡാഫോണും ഐഡിയയും തമ്മിലുള്ള ലയനം ഈയാഴ്ച്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏകദേശം എട്ടുമാസത്തോളം നീണ്ട ചര്‍ച്ചകള്‍ക്കെടുവിലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഡിയയും ബ്രിട്ടീഷ് കമ്പനിയ വോഡാഫോണും തമ്മില്‍ ലയിക്കുവാനുള്ള തീരുമാനത്തിലെത്തിയത്.
റിലയന്‍സ് ജിയോ ടെലികോം രംഗത്ത് സൃഷ്ടിച്ച മത്സരമാണ് ഇരു കമ്പനികളുടെയും ലയനത്തിന് വഴിയൊരുക്കിയത്. വോഡാഫോണും ഐഡിയയ്ക്കും തുല്യ ഓഹരി പങ്കാളിത്തമുള്ള കമ്പനിയില്‍ കുമാര്‍ മംഗലം ബിര്‍ളയാണ് ചെയര്‍മാന്‍ സ്ഥാനം എറ്റെടുക്കുന്നത്.