സജിത്ത്|
Last Updated:
ചൊവ്വ, 10 ജനുവരി 2017 (15:02 IST)
കോംപാക്റ്റ് എസ് യു വി നെക്‌സോണ്‍ വിപണിയിലേക്കെത്തുന്നു. ഈ വര്‍ഷം അവസാനത്തോടെ ഈ വാഹനം വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മഹീന്ദ്ര കെയുവി 100, ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന മാരുതി ഇഗ്‌നിസ് എന്നീ വണ്ടികളോടായിരിക്കും ഈ ചെറു എസ് യു വി മത്സരിക്കുക.
പുഷ് സ്റ്റാര്‍ട്ട് സ്റ്റോപ്പ്, 6.5 ഇഞ്ച് ടച്ച് ഇന്‍ഫൊര്‍ടൈന്‍മെന്റ് സിസ്റ്റം എന്നിങ്ങനെയുള്ള ഫീച്ചറുകളുമായാണ് ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈനായ ഫിലോസഫി പ്രകാരം തയ്യാറാക്കിയിരിക്കുന്ന ഇ വാഹനം വിപണിയിലെത്തുക. മൂന്ന് ഡ്രൈവ് മോഡുകളുമായായിരിക്കും ഈ വാഹനം എത്തുകയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ടാറ്റ ടിയാഗോയില്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ റേവ്‌ട്രോണ്‍ പെട്രോള്‍ എന്‍ജിനാകും നെക്‌സണിനും കരുത്തേകുക. എന്നാല്‍ ഡീസല്‍ മോഡലിന് പുതിയ 1.5 ലിറ്റര്‍ എന്‍ജിനാണ് കരുത്തേകുകയെന്നും സൂചനയുണ്ട്. 2014ല്‍ നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് നെക്‌സോണ്‍ കണ്‍സെപ്റ്റ് ടാറ്റ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.