ചലനങ്ങളില്ലാതെ ഓഹരിവിപണി

മുംബൈ| VISHNU.NL| Last Modified ബുധന്‍, 3 ഡിസം‌ബര്‍ 2014 (11:26 IST)
ആഴ്ചയിലെ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ കാര്യമായ മുന്നേറ്റമില്ല. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 38 പോയന്റ് താഴ്ന്ന് 28,406ലും നിഫ്റ്റി സൂചിക ഏഴ് പോയന്റ് താഴ്ന്ന് 8,518ലുമെത്തി.

ഐടി, എഫ്എംസിജി വിഭാഗം ഓഹരികളില്‍ വില്പന സമ്മര്‍ദം പ്രകടമാണ്. ഐടിസി, ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയവയാണ് നഷ്ടത്തില്‍. അതേസമയം ഓട്ടോ, ഇന്‍ഷുറന്‍സ് വിഭാഗം കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. മാരുതി സുസുകി, മാക്‌സ് ഇന്ത്യ, റിലയന്‍സ് ക്യാപിറ്റല്‍ തുടങ്ങിയവ നേട്ടത്തിലാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :