'കറുപ്പണിഞ്ഞ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി' കണ്ണ് മിഴിച്ചുപോകും റോൾസ് റോയ്സ് കള്ളിനന്റെ ഈ കറുപ്പഴകിൽ !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 28 ജനുവരി 2020 (18:27 IST)
നിരത്തിലോടുന്ന ആഡംബരം എന്നാൽ അത് റോൾസ് റോയ്സ് തന്നെയാണ്. അത് കള്ളിനൻ ആകുമ്പോൾ പ്രൗഡി ഒന്നുകൂടി വർധിയ്ക്കും. ആ പ്രൗഡിയുടെ കറുപ്പണിഞ്ഞ ക്ലാസിക് രൂപത്തെ ഇന്ത്യയിലെത്തിക്കുകയാണ് റോൾസ് റോയ്സ്. കറുപ്പിൽ കുളിച്ച കള്ളിനന്റെ ബ്ലാക്ക് ബാഡ്‌ജ് കണ്ടാൽ ആരും കണ്ണുമിഴിച്ച് നോക്കിനിന്നുപോകും. റോൾസ് റോയ്സ് കാറുകളുടെ ആഡംബര ചിഹ്നമായ സ്പിരിറ്റ് ഓഫ് എക്സ്റ്റസി പോലും കറുപ്പണിഞ്ഞിരിയ്ക്കുന്നു.

8.2 കോടി രൂപയാണ് റോൾസ് റോയ്സ് കള്ളിനൻ ബ്ലാക് ബാഡ്ജിന്റെ ഇന്ത്യൻ വിപണിയിലെ വില. ഈ പതിപ്പ് കഴിഞ്ഞ ഡിസംബറിൽ തെന്ന അന്താരാഷ്ട്ര വിപണിയിൽ പുറത്തിറങ്ങിയിരുന്നു. ഗ്ലോസി ബ്ലാക്കാണ് വാഹനത്തിന് നൽകിയിരിയ്ക്കുന്നത്. ഗ്രില്ലുകൾക്ക് വരെ കറുത്ത നിറം നൽകിയിരിയ്ക്കുന്നു. ബ്ലാക്ക് ബാഡ്ജ് എഡിഷനായി പ്രത്യേകം തയ്യാറാക്കിയ 22 ഇഞ്ച് അലോയ് വിലുകളാണ് വാഹനത്തിന് നൽകിയിരിയ്ക്കുന്നത്. ഇതിൽ ഗ്ലോസി റെഡ് നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകളും കാണാം.

കറുപ്പിൽ തന്നെയാണ് ഇന്റീരിയറും ഒരുക്കിയിരിയ്ക്കുന്നത്. ഇതിൽ ഗോൾഡെൻ ലൈനുകളും നൽകിയിരിയ്ക്കുന്നു. 600 എച്ച് പി കരുത്തും 900 എൻഎം ടോർക്കും സൃഷ്ടിയ്ക്കുന്ന അതേ 6.75 ലിറ്റർ വി 12 പെട്രോൾ എഞ്ചിനാണ് റോൾസ് റോയ്സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജിനും കരുത്ത് പകരുന്നത്. റെയ്ത്ത്, ഗോസ്റ്റ് എന്നീ മോഡലുകളുടെ ബ്ലാക്ക് ബാഡ്ജ് എഡിഷനുകൾ നേരത്തെ റോൾസ് റോയ്സ് പുറത്തിറക്കിയിട്ടുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :