സജിത്ത്|
Last Modified വെള്ളി, 8 ജൂലൈ 2016 (15:01 IST)
ഇന്ത്യൻ വിപണിയിൽ അഭിമുഖീകരിക്കുന്ന കടുത്ത മത്സരം മുൻനിർത്തി വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ലോജി’യുടെ വില കുറയ്ക്കാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോ തീരുമാനിച്ചു. ലോജിയുടെ വില ഒരു ലക്ഷത്തോളം രൂപയാണ് റെനോ ഇന്ത്യ കുറച്ചത്.
മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുന്ന മാരുതി സുസുക്കി ‘എർട്ടിഗ’യ്ക്കു പുറമെ ഹോണ്ട ‘ബി ആർ വി’, മഹീന്ദ്ര ‘ടി യു വി 300’ തുടങ്ങിയവയുമൊക്കെ വെല്ലുവിളി സൃഷ്ടിച്ചതോടെയാണു റെനോ ‘ലോജി’യെ രക്ഷിക്കാൻ കടുത്ത നടപടികളിലേക്കു നീങ്ങിയതെന്നാണു സൂചന.
കഴിഞ്ഞ വർഷം ഏപ്രിലിൽ അരങ്ങേറ്റം കുറിച്ച ‘ലോജി’ ഏഴും എട്ടും സീറ്റുള്ള വകഭേദങ്ങളിലാണു വിൽപ്പനയ്ക്കുള്ളത്. കടലാസിൽ ‘ലോജി’യുടെ മികവുകൾക്കു പഞ്ഞമില്ലെങ്കിലും വിൽപ്പനയിൽ ഈ നേട്ടം പ്രതിഫലിക്കാതെ പോയതാണു റെനോയെ വിഷമവൃത്തത്തിലാക്കിയത്.
വിപണിയിലെ ലോഡ്ജിയുടെ പ്രധാന പ്രതിയോഗിയായ ടൊയോട്ട ഇന്നോവ ക്രിസ്റ്റക്ക് ഉയര്‍ന്ന വിലയാണെങ്കിലും ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ട്. ക്രിസ്റ്റയുടെ പുതിയ രൂപം തന്നെയാണ് ഏറ്റവും ആകര്‍ഷണീയം. ഹോണ്ടയുടെ പുതിയ ബിആര്‍വി, ടിയുവി 300, എര്‍ട്ടിഗ എന്നിവയും റെനോയുമായി കടുത്ത മത്സരത്തിലാണ്.
കഴിഞ്ഞ വർഷം ഏപ്രിലിൽ അരങ്ങേറ്റം കുറിച്ച ‘ലോജി’ ഏഴും എട്ടും സീറ്റുള്ള വകഭേദങ്ങളിലാണു വിൽപ്പനയ്ക്കുള്ളത്. 83 ബി എച്ച് പി എൻജിനുമായെത്തുന്ന ‘ലോജി’യുടെ അടിസ്ഥാന മോഡലിന്റെ ഡൽഹിയിലെ ഷോറൂം വില 7.58 ലക്ഷം രൂപയായി. നേരത്തെ ഈ മോഡലിന് 8.56 ലക്ഷം രൂപയായിരുന്നു വില.