Sumeesh|
Last Modified വ്യാഴം, 24 മെയ് 2018 (16:07 IST)
റിലയൻസ് ജിയൊയുടെ ഇന്ത്യയിലെ വൻ വിജയം യൂറോപ്പിലും പരീക്ഷിക്കാനൊരുങ്ങി മുകേഷ് അംബാനി. ജിയൊയുടെ അന്താരാഷ്ട്ര വിപണിയിലെക്കുള്ള ആദ്യ ചുവടുവെപ്പാണ് പുതിയ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
യൂറോപ്പിലെ എസ്തോണിയയിലാണ് ആദ്യ വിദേശ പരീക്ഷനത്തിന് ജിയോ തയ്യാറെടുക്കുന്നത്. എസ്തോണിയയിൽ ചെറിയ രീതിയിൽ തുടക്കമിട്ട് യൂറോപ്പ് മുഴുവൻ വ്യാപിപ്പിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ എസ്റ്റോണിയൻ സർക്കാരുമായി അംബാനി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.
റിലയൻസ് ഇൻഡസ്ട്രിസിനു കീഴിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഇൻവെസ്റ്റ്മെന്റ് ആന്റ് ഹോൾഡിങ്സ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പുതിയ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്നത്. 12.20 കോടിരൂപയാണ് പുതിയ സ്ഥാപനത്തിനായി
റിലയൻസ് ഇൻഡസ്ട്രീസ് ഇൻവെസ്റ്റ്മെന്റ് ആന്റ് ഹോൾഡിങ്സ് ലിമിറ്റഡ് ലോൺ നൽകുക.