2000 രൂപ നോട്ടുകൾ പിൻവലിക്കുന്നു?; അച്ചടി നിർത്തിയെന്ന് റിസർവ് ബാങ്ക്; കള്ളപ്പണം തടയാനെന്ന് സൂചന

നിലവിൽ 2000 രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിയതായി വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.

തുമ്പി എബ്രഹാം| Last Modified തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (12:40 IST)
രാജ്യത്ത് രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി സൂചന. നിലവിൽ 2000 രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിയതായി വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. കള്ളപ്പണ ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ തുടർച്ചയായി 2000 രൂപയുടെ നോട്ടുകൾ പ്രചാരണത്തിൽ നിന്ന് പിൻവലിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അടുത്തിടെയായി രണ്ടായിരം രൂപ നോട്ടിന്റെ ക്ഷാമം രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. എന്തുകൊണ്ട് എടിഎമ്മുകളിൽ നിന്ന് 2000 രൂപ നോട്ട് ലഭിക്കുന്നില്ല എന്ന ചോദ്യവും ഉയർന്നിരുന്നു. ഇതിന് പിന്നാലെ നൽകിയ അപേക്ഷയിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായുള്ള റിസർവ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത്. നടപ്പുസാമ്പത്തിക വർഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നാണ് റിസർവ് ബാങ്കിന്റെ മറുപടിയിൽ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :