വായ്‌പാ ആപ്പുകളെ നിയന്ത്രിക്കാൻ ആർബിഐ: പകുതിയിലേറെയും നിയമവിരുദ്ധമെന്ന് കണ്ടെത്തൽ

അഭിറാം മനോഹർ| Last Modified വെള്ളി, 19 നവം‌ബര്‍ 2021 (17:04 IST)
രാജ്യത്തെ വൻകിട ഫിൻടെക് സ്ഥാപനങ്ങളുടെ ഡിജിറ്റൽ വായ്പ ആപ്പുകൾക്ക് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി റിസർവ് ബാങ്ക്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും ഡിജിറ്റൽ വായ്പകൾ നൽകുന്ന പുതിയ സംവിധാനത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മേഖലയിൽ സുതാര്യത കൊണ്ടുവരാനും ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പുവരുത്താനുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. നിലവിലുള്ള 1,100 ലെൻഡിങ് ആപ്പുകളിൽ 600 എണ്ണത്തിന്റെയും പ്രവർത്തനം നിയമവിരുദ്ധമാണെന്നാണ് സമിതിയുടെ കണ്ടെത്തൽ.നിയമവിരുദ്ധ വായ്പാ വിതരണം തടയാൻ നിയമനിർമാണം വേണമെന്ന് സമതി ശുപാർശ ചെയ്തിട്ടുണ്ട്.

എക്‌സിക്യുട്ടീവ് ഡയറക്ടർ ജയന്ത് കുമാർ ചെയർമാനായി 2021 ജനുവരി 13നാണ് ഡിജിറ്റൽ ലെൻഡിങ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് പഠിക്കാൻ വർക്കിങ് ഗ്രൂപ്പിനെ ആർബിഐ നിയോഗിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :