അപര്‍ണ|
Last Modified ഞായര്‍, 25 മാര്‍ച്ച് 2018 (13:40 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ ‘നരേന്ദ്രമോദി ആപ്പി’നെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ആപ്പ് ചോര്‍ത്തിയെന്ന ആരോപണത്തില്‍ മോദിയെ പരിഹസിച്ചാണ് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്.
ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ‘ഹായ്! എന്റെ പേര് നരേന്ദ്രമോദി. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്റെ ഔദ്യോഗിക ആപ്പ് ഉപയോഗിക്കാന്‍ നിങ്ങള്‍ സൈനപ്പ് ചെയ്യുമ്പോള്‍, ഞാന്‍ നിങ്ങളുടെ എല്ലാ ഡാറ്റയും അമേരിക്കന്‍ കമ്പനികളിലെ എന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കും.‘ എന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ ‘നരേന്ദ്രമോദി ആപ്പ്’ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ടാപ്പിന് ചോര്‍ത്തി നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍, മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത മറച്ചുപിടിച്ചതും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിക്കുന്നുണ്ട്.