തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 23 ഏപ്രില്‍ 2018 (09:39 IST)
സംസ്ഥാനത്ത് ഇതാദ്യമായി പെട്രോളിന്റെയും ഡീസലിന്റെയും വില സര്‍വകാല റെക്കോഡില്‍.. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയായി. ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ്. പെട്രോളിനും ഡീസലിനും ഇന്ന് 10 പൈസ വീതം വര്‍ദ്ധിച്ചു.
ഒരു മാസം കൊണ്ട് പെട്രോളിന് 2.32 രൂപയാണ് വര്‍ധിച്ചത്. അതേ സമയം ഡീസലിന് 3.07 രൂപയും വര്‍ദ്ധിച്ചു.
രാജ്യാന്തര തലത്തിൽ അസംസ്കൃത
എണ്ണവില ഉയരുന്നതാണ് വിലക്കയറ്റത്തിന് കാരണം.
അസംസ്‌കൃത എണ്ണവില ഉയര്‍ത്താനാണു സൗദി അറേബ്യയുടെ തീരുമാനമാണ് ആഗോളതലത്തില്‍ എണ്ണവില ഉയരാന്‍ കാരണമായത്. അതേസമയം, സൗദി അറേബ്യയുടെയും ഒപെക് രാജ്യങ്ങളുടെയും നിലപാടിനെതിരെ അമേരിക്ക രംഗത്തു വന്നു.
രാജ്യാന്തര തലത്തില്‍ 2014നു ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലാണ് എണ്ണവില. അസംസ്‌കൃത എണ്ണവില ദിവസവും ഉയരുന്നതിനാല്‍ രാജ്യത്തെ ഇന്ധനവില വരും ദിവസങ്ങളിലും ഉയരാനാണു സാധ്യത.