കാസര്‍കോഡ്|
JOYS JOY|
Last Modified ഞായര്‍, 22 നവംബര്‍ 2015 (11:38 IST)
പാസഞ്ചര്‍ തീവണ്ടിയില്‍ ഇനി
അഞ്ചുരൂപ ടിക്കറ്റില്ല. പാസഞ്ചര്‍ തീവണ്ടികളിലെ ഏറ്റവും കുറഞ്ഞ യാത്രാനിരക്ക് പത്തുരൂപയാകും. ഞായറാഴ്ച മുതലായിരിക്കും
പത്തുരൂപ ടിക്കറ്റ് നിലവില്‍ വരിക.
ദക്ഷിണ റെയില്‍വേയുടെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 2012 മേയിലാണ് അവസാനമായി വര്‍ധിപ്പിച്ചത്. മൂന്നുരൂപയില്‍ നിന്ന് അഞ്ചു രൂപയായാണ് അന്ന് നിരക്ക് ഉയര്‍ത്തിയത്. തുടര്‍ന്ന്‍, പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കുന്നവര്‍ രണ്ടുരൂപയുടെ ടിക്കറ്റ് എടുക്കാന്‍ തുടങ്ങി.
2014 ജൂണില്‍ കുറഞ്ഞ നിരക്ക് അഞ്ചു രൂപയാക്കി. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പ്ലാറ്റ്‌ഫോം ടിക്കറ്റിന് പത്തുരൂപയാക്കിയിരുന്നു. എന്നാല്‍, അപ്പോഴും ആളുകള്‍ അഞ്ചുരൂപയുടെ ടിക്കറ്റ് പ്ലാസ്റ്റ്‌ഫോം ടിക്കറ്റിനു പകരം എടുക്കാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്നാണ് ഏറ്റവും കുറഞ്ഞ നിരക്കും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കും ഏകീകരിച്ചത്.