ഇന്ത്യന്‍ നിരത്തുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ നിസ്സാന്‍ എത്തുന്നു; പുതിയ എസ്‌യുവി എക്‌സ് ട്രെയലുമായി !

നിസ്സാന്‍ എക്‌സ് ട്രെയല്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

NISSAN X-TRAIL, NISSAN X-TRAIL HYBRID, SUV നിസ്സാന്‍, എസ്‌യുവി, നിസ്സാന്‍ എക്‌സ് ട്രെയല്‍
സജിത്ത്| Last Updated: വ്യാഴം, 24 നവം‌ബര്‍ 2016 (16:54 IST)
ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാഴാന്‍ എക്‌സ് ട്രെയല്‍ എന്ന പുതിയ എസ് യു വിയുമായി ജപ്പാന്‍ വാഹനനിര്‍മ്മാതാക്കളായ നിസ്സാന്‍ എത്തുന്നു. യു എസ്സില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള അതേ മോഡലിന്റെ നവീകരിച്ച പതിപ്പാകും അടുത്ത വര്‍ഷം ഏപ്രിലില്‍ ഇന്ത്യന്‍ വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ച് പേര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കുന്ന വാഹനമായിരിക്കും എക്‌സ് ട്രെയല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായാണ് വാഹനം ഇന്ത്യയിലെത്തുക. 179 ബിഎച്ച്‌പി കരുത്താണ് ഈ എന്‍‌ജിന്‍ സൃഷ്ടിക്കുക. ഏകദേശം 30 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയിലാകും പുതിയ എസ്‌യു‌വിയുടെ വില.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :