അനുബന്ധ വാര്‍ത്തകള്‍
- ഒടിടി പ്ലാറ്റ്ഫോമുകളിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ; വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കി
- കിരീടനേട്ടത്തിൽ സന്തോഷമുണ്ട്, പക്ഷേ ആ വിഷമം ബാക്കി: മറച്ചുവയ്ക്കാതെ രോഹിത്
- പട്ടിയുടെ കുരകേട്ട് നോക്കിയപ്പോൾ കണ്ടത് വാതിലിനടുത്തേയ്ക്ക് നടന്നടുക്കുന്ന പുലിയെ; മൂഴിയാറിൽ ഭീതി
- പെരുമ്പാവൂരിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; വെടിവയ്പ്പിൽ ഒരാൾക്ക് പരിക്ക്
- സംസ്ഥാനത്ത് കോളേജുകൾ ഈമാസം 15ന് തുറന്നേക്കും, അന്തിമ തീരുമാനം ഉടൻ
നിസ്സാൻ മാഗ്നൈറ്റ് വിപണിയിലെത്തുക ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്‌യുവിയായി
നിസാന്റെ ആദ്യ കോംപാക്ട് എസ്‌യുവി മാഗ്നൈറ്റ് വിപണിയിലെത്തുക ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കോംപാക്ട് എസ്‌യുവിയായി. വാഹനത്തെ ഉടൻ തന്നെ നിസാൻ വിപണിയിൽ പുറത്തിറക്കും. 5.50 ലക്ഷം രൂപ മുതല്‍ 9.55 ലക്ഷം രൂപ വരെയാണ് നിസ്സാൻ മാഗ്നൈറ്റിന് പ്രതീക്ഷിയ്ക്കപ്പെടുന്ന വില. വാഹനത്തെ കൂടുതൽ സ്വീകാര്യമാക്കാൻ ഇത് സഹായിച്ചേയ്ക്കും.
XE, XL, XV, XV പ്രീമിയം എന്നിങ്ങനെ നാല് വേരിയന്റുകളില്‍ പത്ത് പതിപ്പുകളായാണ് മഗ്നൈറ്റ് എത്തുക എന്നാണ് വിവരം. കഴ്ചയിൽ കരുത്ത് തോന്നുന്ന ഡിസൈനാണ് മാഗ്നൈറ്റിന് നൽകിയിരിയ്ക്കുന്നത്. വലിയ ഗ്രില്ലിന്റെ ഡിസൈനാണ് ഇതിൽ ഏറ്റവും പ്രധാനം, വശങ്ങളിലും ഈ കരുത്തൻ ഡിസൈൻ ശൈലി വ്യക്തമാണ്. റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം ഒരുക്കുന്നത്.
നാലുമീറ്ററിൽ താഴെ വലിപ്പമുള്ള വാഹനം റെനോ ട്രൈബർ ഒരുക്കിയിരിയ്ക്കുന്ന സിഎംഎഫ്എ പ്ലാറ്റ്ഫോമിലാണ് ഒരുക്കിയിരിയ്ക്കുന്നത്. റെനോ ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ആയിരിയ്ക്കും വാഹനത്തിന് കരുത്തുപകരുക. 95 എച്ച്‌പി. കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ഈ എഞ്ചിനാകും മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, ഹ്യൂണ്ടായ്‌യുടെ വെന്യു, മഹീന്ദ്രയുടെ എക്സ്‌യുവി 300 എന്നിവയായിരിക്കും നിസാൻ മാഗ്നൈറ്റിന്റെ പ്രധാന എതിരാളികൾ.
അടുത്ത ലേഖനം