കോട്ടയം|
vishnu|
Last Modified വെള്ളി, 11 ജൂലൈ 2014 (11:21 IST)
അധിക വിഭവ സമഹരണം ലക്ഷ്യമിട്ട് മുത്തൂറ്റ് മിനി കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നു. ഇന്നുമുതല്‍ ഓഗസ്റ് അഞ്ചുവരെ മുത്തൂറ്റ് മിനിയുടെ രാജ്യത്തെ ആയിരത്തിലധികം ശാഖകളിലൂടെ കടപ്പത്രങ്ങള്‍ വാങ്ങാന്‍ കഴിയും. 1000 രൂപയാണ് കടപ്പത്രത്തിന്റെ മുഖവില.
ആകെ 125 കോടിയോളം രൂപ മതിപ്പു വില വരുന്ന കടപ്പത്രങ്ങളാണ് മുത്തൂറ്റ് മിനി പുറത്തിറക്കുന്നത്.
125 കോടിയുടെ അധിക അപേക്ഷകള്‍ കൂടി സമാഹരിക്കാമെന്നതിനാല്‍ മൊത്തം 250 കോടി രൂപയാകുമെന്നു കമ്പിനി ചെയര്‍മാന്‍ ഡോ. റോയ് എം മാത്യു അറിയിച്ചു.
12.50% മുതല്‍ 13.52 ശതമാം വരെയാണു പലിശ. 500 ദിവസം മുതല്‍ 66 മാസം വരെയാണു കാലാവധി. പലിശ പ്രതിമാസമായോ വാര്‍ഷികമായോ ലഭിക്കും. കൂട്ടിച്ചേര്‍ത്തും ലഭിക്കും. ആയിരം രൂപയാണു കടപ്പത്രത്തിന്റെ മുഖവില. പത്തു യൂണിറ്റുകളായി 10,000 രൂപയാണു കുറഞ്ഞ നിക്ഷേപം. ഡീ മാറ്റില്‍ നികുതി പിടിക്കില്ല.