ക്ലബ്ബ്മാൻ കൂപ്പർ എസ് പതിപ്പുമായി മിനി, വില 41.90 ലക്ഷം മുതൽ

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (13:18 IST)
ക്ലബ്മാന്‍ കൂപ്പര്‍ S എന്ന പുതിയ പതിപ്പിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ മിനി. 41.90 ലക്ഷം രൂപയാണ് വാഹനത്തിന് ഇന്ത്യയിലെ എക്സ് ഷോറൂം വില. മൂണ്‍വാക്ക് ഗ്രേ മെറ്റാലിക് ആണ് വാഹനത്തിന്റെ സ്റ്റാൻഡേർഡ് കളർ. 3,000 രൂപ അധികമായി നൽകിയാൽ ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍, ചില്ലി റെഡ്, മെലിറ്റിംഗ് സില്‍വര്‍, മിഡ്‌നൈറ്റ് ബ്ലാക്ക്, പെപ്പര്‍ വൈറ്റ്, സ്റ്റാര്‍ലൈറ്റ് ബ്ലു, തണ്ടര്‍ ഗ്രേ, വൈറ്റ് സില്‍വര്‍ തുടങ്ങിയ കളർ ഓപ്ഷനിലും വാഹനം ലഭ്യമാകും.

1.30 ലക്ഷം രൂപ അധിക വിലയ്ക്ക് എന്‍ജിമാറ്റിക് ബ്ലാക്ക് കളര്‍ ഓപ്ഷന്‍ ലഭ്യമാണ്. മൊബൈൽ സെൻസറുകൾ, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, വൈറ്റ് ടേണ്‍ ഇന്‍ഡിക്കേറ്റര്‍. റിയര്‍ ഫോഗ് ലാമ്പുകള്‍, റണ്‍ഫ്‌ലാറ്റ് ടയറുകള്‍, ക്രോം-പ്ലേറ്റഡ് ഡബിള്‍ എക്സ്ഹോസ്റ്റ് ടെയില്‍പൈപ്പ് ഫിനിഷര്‍ എന്നിവ ഈ പതിപ്പിന്റെ പ്രധാന സവിശേഷതകളാണ്. 89 ബിഎച്ച്പി കരുത്തും 280 എൻഎം ടോര്‍ക്കും ഉത്പാദിപ്പിയ്ക്കാൻ ശേഷിയുള്ള 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :