വിപണി കീഴടക്കാന്‍ രണ്ട് പുതിയ മോഡലുകളുമായി മൈക്രോമാക്‌സ്!!!

പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുമായി മൈക്രോമാക്‌സ് വിപണിയിലേക്ക്

മൈക്രോമാക്‌സ്, സ്മാര്‍ട്ട് ഫോണ്‍ micromax, smart phone
സജിത്ത്| Last Updated: ബുധന്‍, 13 ഏപ്രില്‍ 2016 (15:13 IST)
പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുമായി മൈക്രോമാക്‌സ് വിപണിയിലേക്ക്. കാന്‍വാസ് ഫയര്‍ 5 , കാന്‍വാസ് സെല്‍ഫി 4 എന്നിവയാണ് മൈക്രോമാക്സിന്റെ പുതിയ മോഡലുകള്‍.

ഇതോടൊപ്പം മൈക്രോമാക്‌സിന്റെ സ്മാര്‍ട് വാച്ചും പുതിയ ടെലിവിഷനും, ടാബ്ലറ്റും ഉള്‍പ്പെടെ പത്തൊന്‍പതു പുതിയ ഉല്‍പ്പന്നങ്ങളും കമ്പനി പുറത്തിറക്കുന്നുണ്ട്.

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ മൈക്രോമാക്‌സ് നേരിടുന്നതെന്നും അതിനാല്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തി വിപണിയില്‍ പുതിയ ഉത്പ്പന്നങ്ങള്‍ എത്തിക്കാനാണ് കമ്പനിയുടെ ശ്രമമെന്നുമാണ് സൂചന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :