ജിയോയ്ക്ക് കടിഞ്ഞാണിടാന്‍ കിടിലന്‍ 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണുകളുമായി മൈക്രോമാക്സ് !

ജിയോയുമായി മത്സരിക്കാന്‍ മൈക്രോമാക്‌സ് 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണ്‍ എത്തുന്നു

micromax, mobile, 4g, feature phone, news, technology, മൈക്രോമാക്‌സ്, മൊബൈല്‍, 4ജി, ഫീച്ചര്‍ ഫോണ്‍, ന്യൂസ്, ടെക്‌നോളജി
സജിത്ത്| Last Updated: ശനി, 18 മാര്‍ച്ച് 2017 (14:40 IST)
റിലയന്‍സ് ജിയോയോട് ഏറ്റുമുട്ടാന്‍ മൈക്രോമാക്സ് രംഗത്ത്. വിലകുറഞ്ഞ 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണുകള്‍ ജിയോ പുറത്തിറക്കിയ സാഹചര്യത്തിലാണ് അതിനുള്ള മറുപണിയെന്ന നിലയില്‍ 4ജി വോള്‍ട്ട് പിന്തുണയുള്ള ഫീച്ചര്‍ ഫോണുകളുമായി മൈക്രോമാക്‌സ് രംഗത്തെത്തിയിരിക്കുന്നത്.

നഷ്ട്പ്പെട്ട വിപണി പിടിച്ചടക്കുന്നതിനായി രണ്ട് ബേസിക് ഫോണുകളുമായാണ് മൈക്രോമാക്‌സ് വീണ്ടും എത്തിയിരിക്കുന്നത്. 2,500 രൂപ വിലയുള്ള ഭാരത് വണ്‍ എന്ന ഫോണും 3,300 രൂപയില്‍ താഴെ മാത്രം വിലവരുന്ന ഭാരത് ടൂ എന്ന ഫോണുമായാണ് മൈക്രോമാക്‌സ് എത്തിയിട്ടുള്ളത്.


ടച്ച് സവിശേഷതയോടെയാണ് ഭാരത് വണ്‍ എന്ന ഫോണ്‍ എത്തുന്നത്. എങ്കിലും അതില്‍ ആന്‍ഡ്രോയിഡ് ഒഎസിന്റെ പിന്തുണയുണ്ടായിരിക്കില്ല. എങ്കിലും ഈ ഫീച്ചര്‍ ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി. രണ്ട് ഫോണുകളും ഏപ്രില്‍ മാസം വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :