ബ്രെസയ്ക്ക് മുന്നില്‍ ചരിത്രം വഴിമാറുന്നു; പതിനൊന്ന് മാസത്തിനിടെ രണ്ട് ലക്ഷം ബുക്കിങ് !

എസ് യു വി സെഗ്‌മെന്റിൽ പുതുചരിത്രമെഴുതി വിറ്റാര ബ്രെസ

Maruti Suzuki, Maruti, Suzuki, Vitara, Brezza, Maruti Suzuki India, Maruti Suzuki Vitara Brezza, Vitara Brezza, എസ് യു വി, മാരുതി സുസുക്കി വിറ്റാര ബ്രെസ, മാരുതി, സുസുക്കി, വിറ്റാര, ബ്രെസ, മാരുതി സുസുക്കി, വിറ്റാര ബ്രെസ
സജിത്ത്| Last Modified ശനി, 28 ജനുവരി 2017 (10:45 IST)
കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റിൽ പുതുചരിത്രം രചിച്ച മാരുതി ബ്രെസ. കഴിഞ്ഞ വർഷം വിപണിയിലെത്തി ഏറ്റവുമധികം വിൽപ്പന നേടിയ മോഡലുകളിലൊന്നായി മാറാന്‍ ബ്രെസയ്ക് കഴിഞ്ഞു. പുറത്തിറങ്ങി പതിനൊന്ന് മാസം കൊണ്ടാണ് ഈ എസ് യു വി രണ്ടു ലക്ഷം ബുക്കിങ് നേടിയെടുത്തത്. വിപണിയിലെത്തി വെറും മൂന്നു മാസത്തിനുള്ളിൽ തന്നെ രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നേടുന്ന പത്ത് കാറുകളിലൊന്നായി മാറാനും ‘വിറ്റാര ബ്രെസ’യ്ക്കു കഴിഞ്ഞിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് വിഅണിയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഇതുവരെയുള്ള ആകെ ബുക്കിങ്ങ് രണ്ട് ലക്ഷം യൂണിറ്റ് പിന്നിട്ടെന്നും 90000 യൂണിറ്റുകള്‍ വിറ്റുപോയതായും കമ്പനി വ്യക്തമാക്കി. പുറത്തിറങ്ങിയ ആദ്യ മാസം തന്നെ 5563 യൂണിറ്റ് ബ്രെസയുടെ വിൽപ്പനയാണ് നടന്നത്. അ‍‍ഞ്ചാം മാസത്തിൽ ആ വില്‍‌പന പതിനായിരം യൂണിറ്റിലെത്തുകയും ചെയ്തിരുന്നു. മാരുതിയുടെ തന്നെ ഏറ്റവും മികച്ച മോഡലുകളിലൊന്നു കൂടിയാണ് വിറ്റാര ബ്രെസ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :