കരുത്തന്‍ എൻജിനുമായി മഹീന്ദ്രയുടെ ജനപ്രിയ എസ്‌ യു വിയായ ടി യു വി 300 എത്തുന്നു!

ഓട്ടോഷിഫ്റ്റ് ഓട്ടോമേറ്റഡ് ട്രാൻസ്മിഷൻ കെട്നോളജി ഉപയോഗിക്കുന്ന ആദ്യ എസ്‌ യു വി എന്ന ലേബലില്‍ കരുത്തന്‍ എൻജിനുമായി മഹീന്ദ്രയുടെ ജനപ്രിയ എസ്‌ യു വി ടിയുവി 300 എത്തുന്നു

മഹീന്ദ്ര, എസ്‌ യു വി, ടി യു വി 300 mahindra, SUV, TUV 300
മഹീന്ദ്ര| സജിത്ത്| Last Modified ശനി, 14 മെയ് 2016 (10:11 IST)
ഓട്ടോഷിഫ്റ്റ് ഓട്ടോമേറ്റഡ് ട്രാൻസ്മിഷൻ കെട്നോളജി ഉപയോഗിക്കുന്ന ആദ്യ എസ്‌ യു വി എന്ന ലേബലില്‍ കരുത്തന്‍ എൻജിനുമായി മഹീന്ദ്രയുടെ ജനപ്രിയ എസ്‌ യു വി ടിയുവി 300 എത്തുന്നു. പഴയ മോഡലിലുള്ള എംഹോക്ക്80 എൻജിനു പകരം എംഹോക്ക്100 എന്ന കരുത്തേറിയ എൻജിനുമായാണു പുതിയ മോഡലെത്തുന്നത്. 100 ബിഎച്ച്പിയാണ് എൻജിന്റെ കരുത്ത്. 240 എൻ എം ആണ് പരമാവധി ടോർക്. പ്രീമിയം വകഭേദങ്ങളായ റ്റി8, റ്റി8 എ എം റ്റി എന്നിവയിൽ മാത്രമാകും ഈ കരുത്തുറ്റ എൻജിൻ നൽകുക.

യാത്രികർക്കു മികച്ച യാത്രാസുഖവും സുരക്ഷയും നൽകുന്ന എസ്‌ യു വിയുടെ രണ്ടാം നിരയിൽ കുട്ടികൾക്കു സുരക്ഷ നൽകുന്നതിനു ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ പോലുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
എംഹോക്ക്100, എംഹോക്ക്80 എന്നിങ്ങനെ തിരഞ്ഞെടുക്കാവുന്ന രണ്ട് എന്‍ജിന്‍ വകഭേദത്തിലും റ്റി8 മോഡൽ എത്തുമ്പോൾ മറ്റുള്ളവയിൽ എംഹോക്ക്80 എൻജിൻ മാത്രമാണുള്ളത്. 80 ബിഎച്ച്പിയാണ് ഈ എൻജിന്റെ പരമാവധി കരുത്ത്. 1.5 ലിറ്റർ ഡീസൽ എൻജിൻ 18.49 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്നുവെന്ന് അറേ സാക്ഷ്യപ്പെടുത്തുന്നു.

സ്റ്റാറ്റിക് ബെൻഡിങ് ഹെഡ്‌ലാംപ്സ്, ബ്രേക്ക് എനർജി റീജനറേഷൻ, ഇന്റെലിപാർക് റിവേഴ്സ് അസിസ്റ്റ്, സ്റ്റിയറിങ്-മൗണ്ടഡ് ഓഡിയോ & ഫോൺ കൺട്രോൾ, വോയ്സ് മെസേജിങ് സിസ്റ്റം, ഡ്രൈവർ ഇൻഫർമേഷൻ സിസ്റ്റം, മഹീന്ദ്രയുടെ ബ്ലൂസെൻസ് മൊബൈൽ ആപ്പ്, മൈക്രോ-ഹൈബ്രിഡ് ടെക്നോളജി പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകളും ഈ എസ്‌യുവിയിൽ ദൃശ്യമാണ്. കൂടാതെ, ഗുണനിലവാരം കൂടിയ സ്റ്റീലിൽ നിർമിതമാണ് ബോഡി. ഇരട്ട എയർബാഗ്, എബിഎസ് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, കോർണർ ബ്രേക്ക് കൺട്രോൾ, ഓട്ടമാറ്റിക് ഡോർ ലോക്കിങ് തുടങ്ങിയ ഫീച്ചറുകൾ സുരക്ഷ ഉറപ്പാക്കുന്നു. അതുപോലെ 2-ഡിൻ ഓഡിയോ, ബ്ലൂടൂത്ത്, യുഎസ്ബി & ഓക്സ്, സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ കൺട്രോൾ എന്നിവയടങ്ങുന്നതാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം.

ഏഴുപേർക്കു യാത്രചെയ്യാവുന്ന എസ്‌യുവി മികച്ച ഹെഡ്റൂം, ലെഗ്റൂം, ഷോൾഡർ റൂം എന്നിവയും നൽകുന്നുണ്ട്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ക്രോം ഇൻസേർട്ടുകളുള്ള ഗ്രിൽ, എടുത്തുനിൽക്കുന്ന ബംബറുകൾ എന്നിവ ടിയുവി 300-നു പൗരുഷ്യലുക്ക് നൽകുന്നു. രാജ്യത്താകമാനമുള്ള ഡീലർഷിപ്പുകളിലൂടെ ഉടൻവിൽപനയ്ക്കെത്തുന്ന പുതിയ മോഡലിനു 8.87 ലക്ഷമാണ് പ്രാരംഭവില.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :