സജിത്ത്|
Last Modified ബുധന്‍, 29 നവംബര്‍ 2017 (16:29 IST)
ഇലക്ട്രിക് വേർഷൻ എസ്‌യുവിയെ വിപണിയിലെത്തിക്കാനൊരുങ്ങി ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. തങ്ങളുടെ എസ്‌യുവിയായ സ്കോർപ്പിയോയുടെ ഇലക്ട്രിക് വേർഷനാണ് കമ്പനി വിപണിയിലെത്തിക്കുക.
ഇന്ത്യയിലെ നിരത്തുകളിൽ ഇതിന്റെ പരീക്ഷണ ഓട്ടങ്ങൾ നടന്നുവരികയാണെന്ന് കമ്പനി അറിയിച്ചു. 2019ല്‍ ഈ വാഹനം നിരത്തുകളിലെത്തുമെന്നാണ് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2030-ഓടെ റോഡുകൾ ഇലക്ട്രിക് വാഹനങ്ങളുടെ വേദിയാകുമെന്ന തിരിച്ചറിവാണ് ഇതിന്റെ പിന്നിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇന്ത്യയിൽ ടാറ്റയായിരിക്കും ഇലക്ട്രിക് സെഗ്മെന്റില്‍ മഹീന്ദ്രയ്ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടുതന്നെ എത്രയും വേഗം ഇലക്ട്രിക് വാഹനം വിജയകരമായി വിപണിയിലേക്കെത്തിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര.