സജിത്ത്|
Last Modified ശനി, 21 ഒക്‌ടോബര്‍ 2017 (10:03 IST)
ഗസ്റ്റോയുടെ ഏറ്റവും പുതിയ RS പതിപ്പുമായി
മഹീന്ദ്ര വിപണിയിലെത്തി. എക്‌സ്റ്റീരിയറില്‍ ഒരുപാട് അപ്‌ഡേറ്റുകളുമായാണ് പുതിയ
ഗസ്റ്റോ RS എത്തിയിട്ടുള്ളത്. 110 സിസി ഗസ്റ്റോയെ അടിസ്ഥാനപ്പെടുത്തി തന്നെയാണ് പുതിയ ഗസ്റ്റോ RS എത്തുന്നത്. 48,180 രൂപയാണ്
മഹീന്ദ്ര ഗസ്റ്റോ RS ന്റെ എക്‌സ്‌ഷോറൂം വില.
പുതിയ കളര്‍ സ്‌കീമുകളാണ് മഹീന്ദ്ര ഗസ്റ്റോ RS ന്റെ പ്രധാന ഹൈലൈറ്റ്.
RS ബാഡ്ജിംഗും ബോഡി ഗ്രാഫിക്‌സും നേടിയ റെഡ്-വൈറ്റ്, ബ്ലൂ-വൈറ്റ് കളര്‍ എന്നീ സ്‌കീമുകളിലാണ് പുതിയ മോഡലിൽ ലഭ്യമാവുക. സിംഗിള്‍ കളര്‍ ഓപ്ഷനിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഗസ്റ്റോയില്‍ നിന്നും വ്യത്യസ്തമായ മുഖമാണ് ഗസ്‌റ്റോ RS നുള്ളത്.
അതേസമയം, പുതിയ മോഡലിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റമില്ല. 8 ബിഎച്ച്പി കരുത്തും 9 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന 109.6 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ് പുതിയ മഹീന്ദ്ര ഗസ്റ്റോ RS ല്‍ ഇടംപിടിക്കുന്നത്. സിവിടി യൂണിറ്റാണ് ഈ പുതിയ മോഡലില്‍ ഒരുങ്ങുന്നതും.
ഫ്രണ്ട് എന്‍ഡില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും റിയര്‍ എന്‍ഡില്‍ കോയില്‍ ടൈപ് സെറ്റപ്പുമാണ് സസ്‌പെന്‍ഷന്റെ ദൗത്യം നിര്‍വഹിക്കുന്നത്. ഒപ്പം ഫ്രണ്ട്, റിയര്‍ എന്‍ഡുകളില്‍ 130എം എം ഡ്രം ബ്രേക്കുകളും വാഹനത്തിലുണ്ട്. ടിവിഎസ് ജൂപിറ്റര്‍, ഹോണ്ട ആക്ടിവ 4G, ഹീറോ മായെസ്‌ട്രൊ എഡ്ജ് എന്നിവരായിരിക്കും പുതിയ മഹീന്ദ്ര ഗസ്റ്റോ RS ന്റെ പ്രധാന എതിരാളികള്‍.