നിങ്ങളുടെ പിഎഫ് ബാലൻസ് അറിയണോ? വെറുമൊരു മിസ്ഡ് കോൾ അടിക്കു

അഭിറാം മനോഹർ| Last Modified ബുധന്‍, 8 മാര്‍ച്ച് 2023 (19:39 IST)
പിഎഫ് അക്കൗണ്ട് ബാലൻസ് അറിയാൻ പുതിയ സംവിധാനമൊരുക്കി ഇപിഎഫ്ഒ. യുഎഎൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വരിക്കാർക്ക് വെറുമൊരു മിസ്ഡ് കോളിലൂടെ പിഎഫ് അക്കൗണ്ട് അറിയാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഇപിഎഫ് വരിക്കാർ അവരുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ നിന്ന് 99666044425 എന്ന നമ്പറിലേക്ക് നൽകുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. ഇപിഎഫ് വരിക്കാരുടെ 12 അക്ക യുഎഎൻ നമ്പറുമായി ആധാർ, പാൻ,ബാങ്ക് അക്കൗണ്ട് എന്നിവയിൽ ഏതെങ്കിലുമൊന്നുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ പിഎഫ് അക്കൗണ്ട് വിശദാംശങ്ങൾ അറിയാൻ സാധിക്കും. ഇതിനായി ഏകീകൃതപൃട്ടലിൽ യുഎഎൻ ഉപയോഗിച്ച് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാം. ഈ സൗകര്യം സൗജന്യമായി ഇപിഎഫ് വരിക്കാർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :