അനുബന്ധ വാര്ത്തകള്
- യുദ്ധസമാനം: സേനകൾ നേർക്കുനേർ, കരസേന മേധാവി ലഡാക്കിൽ, സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തും
- നർകോട്ടിക് കേസ്: രൺബീർ കപൂർ, രൺവീർ സിങ്, വിക്കി കൗശിക് എന്നിവർ രക്ത പരിശോധനയ്ക് തയ്യാറാവണമെന്ന് കങ്കണ
- മയക്കുമരുന്ന് കേസ്: ചോദ്യം ചെയ്യലിന് ഹാജരാവാൻ നടി രാഗിണി ദ്വിവേദിയ്ക്ക് നോട്ടീസ്
- കേരളത്തിലേയ്ക്ക് വരാൻ രജിസ്ട്രേഷൻ തുടരും, പാസ് ഒഴിവാക്കി, 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധം
- കൊവീഡ് ചികിത്സാ കേന്ദ്രത്തിൽ കഴിയുന്ന സുഹൃത്തുക്കൾക്ക് ഹാൻസ് ഉൾപ്പടെ എത്തിച്ചു; യുവാവ് പിടിയിൽ
ഓരോ ചാറ്റ് വിൻഡോയും ഇനി പ്രത്യേകം ഭംഗിയാക്കാം: വാട്ട്സ് ആപ്പിൽ പുത്തൻ മാറ്റം !
ചാറ്റിങ് രസകരമാക്കുന്നതിന് വാട്ട്സ് ആപ്പ് എപ്പോഴും പുത്തൻ മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്. വാട്ട്സ് ആപ്പ് ചാറ്റ് വിൻഡോയ്ക്ക് വാൾ പേപ്പർ നൽകാനുള്ള ഫീച്ചർ ഇത്തരത്തിൽ കൊണ്ടുവന്നതാണ്. ഈ ഫീച്ചറിന്റെ പരിഷ്കരിച്ച പതിപ്പ് ഉപയോക്താാക്കൾക്ക് ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് വാട്ട്സ് ആപ്പ്. നേരത്തെ എല്ലാ ചാറ്റ് വിൻഡോകൾക്കുമായി ഒറ്റ വാൾ പേപ്പർ സെറ്റ് ചെയ്യാൻ മാത്രമാണ് സധിച്ചിരുന്നത്.
എന്നാൽ പുതിയ ഫീച്ചർ ലഭ്യമാകുന്നതോടെ ഓരോ ചാറ്റ് വിൻഡോകൾക്കും പ്രത്യേകം വാൾപേപ്പറുകൾ നൽകാനാകും എന്നാണ് റിപ്പോർട്ടുകൾ. ഗാലറിയിൽനിന്നും ഇഷ്ടമുള്ള വാൾ പേപ്പർ തെരെഞ്ഞെടുത്ത് കോണ്ടാക്ട് ചാറ്റ് വിൻഡോകൾക്ക് നൽകാം. ആദ്യഘട്ടത്തിൽ ഐഒഎസ് പതിപ്പുകളിലായിരിയ്ക്കും ഈ ഫീച്ചർ ലഭ്യമാവുക. വൈകാതെ ആൻഡ്രോയിഡ് പതിപ്പുകളിലും ഫീച്ചർ എത്തും. വാബീറ്റാ ഇൻഫോയാണ് പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
അടുത്ത ലേഖനം