തിരുവനന്തപുരം|
BIJU|
Last Modified വെള്ളി, 2 ഫെബ്രുവരി 2018 (10:34 IST)
കേരള സംസ്ഥാന ബജറ്റില്‍ ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ക്കാണ് ധനമന്ത്രി തോമസ് ഐസക് രൂപം കൊടുത്തിരിക്കുന്നത്. കൈത്തറി മേഖലയ്ക്ക് 150 കോടി അനുവദിച്ചു. ആയിരം കയര്‍ പിരി മില്ലുകള്‍ സ്ഥാപിക്കും. 600 രൂപ കൂലി ഉറപ്പാക്കും.
കശുവണ്ടി വ്യവസായത്തിന് 54.45 കോടി രൂപ അനുവദിക്കും. ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് രാജ്യാന്തര കശുവണ്ടി ബ്രാന്‍ഡ്. വിദ്യാഭ്യാസ ആനുകൂല്യം 25 ശതമാനം വര്‍ദ്ധിപ്പിക്കും. നിര്‍ഭയ വീടുകള്‍ക്ക് അഞ്ചുകോടി. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ 20 ഇന പദ്ധതി. നൈപുണ്യ വികസനത്തിന് 47 കോടി രൂപ അനുവദിക്കും. 1000 പുതിയ ചകിരി മില്ലുകള്‍ സ്ഥാപിക്കും.
ജി എസ് ടി നടപ്പാക്കിയതില്‍ വീഴ്ചയുണ്ടെന്നും നേട്ടം കോര്‍പറേറ്റുകള്‍ക്കാണെന്നും തോമസ് ഐസക് പറഞ്ഞു. 2018-19 അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കും.
ഗുണമേന്‍മയുള്ള വിത്തിന് 21 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വിള ആരോഗ്യം ഉറപ്പാക്കാന്‍ 54 കോടി. അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. നേരത്തേ 1000 രൂപയായിരുന്നു തുക.
തരിശുനിലത്ത് കൃഷിക്ക് 12 കോടി, നാളികേരത്തിന് 50 കോടി എന്നിങ്ങനെ ബജറ്റില്‍ വകയിരുത്തി. മൃഗസംരക്ഷണത്തിന് 330 കോടി രൂപ അനുവദിച്ചു.
സാമൂഹിക ക്ഷേമ പെന്‍ഷന്‍റെ കാര്യത്തില്‍ അനര്‍ഹരെ ഒഴിവാക്കുമെന്നും ധനമന്ത്രി അറിയിച്ചു. മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി. വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടരുത്. പുറത്താകുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കും.