1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. jet airways reduced ticket fare

ആകാശയാത്ര ആസ്വദിക്കാന്‍ അതിശയിപ്പിക്കുന്ന നിരക്കുമായി ജെറ്റ് എയര്‍വെയ്‌സ്

എയര്‍ ഏഷ്യയ്ക്ക് പിന്നാലെ യാത്രാനിരക്കിളവുമായി ജെറ്റ് എയര്‍വെയ്‌സും

air asia
യാത്രാ നിരക്കില്‍ വന്‍ ഇളവുമായി ജെറ്റ് എയര്‍വെയ്‌സ്. എല്ലാ ചിലവുകളും ഉള്‍പ്പെടെ 939 രൂപ നിരക്കിലാണ് ജെറ്റ് എയര്‍വെയ്‌സിന്റെ പുതിയ ഓഫര്‍ നിരക്ക് ആരംഭിക്കുന്നത്. ഒക്ടോബര്‍ നാല് മുതല്‍ ഒക്ടോബര്‍ ഏഴ് വരെ മാത്രമേ ഈ ഓഫറിന് കീഴില്‍ ടിക്കറ്റ് ബുക്ക് ചെയ്യാ‍ന്‍ സാധിക്കുകയുള്ളൂ. നവംബര്‍ എട്ട് മുതലായിരിക്കും സഞ്ചരിക്കാന്‍ യാത്രക്കാര്‍ക്ക് അവസരം ലഭിക്കുക.     
 
ബംഗളൂരു-കൊച്ചി റൂട്ടില്‍ 939 രൂപയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. കൂടാതെ അഹമ്മദബാദ്-മുംബൈ റൂട്ടില്‍ 1057 രൂപ, അഹമ്മദബാദ്-ഡല്‍ഹി റൂട്ടില്‍ 1952 രൂപ, ഡല്‍ഹി-പൂണെ റൂട്ടില്‍ 3391 രൂപ, കൊല്‍ക്കത്ത-ഡല്‍ഹി റൂട്ടില്‍ 2504 രൂപ എന്നിങ്ങനെയാണ് മറ്റ് റൂട്ടുകളിലെ നിരക്കുകള്‍. ഓഫറിന് കീഴില്‍ റദ്ദു ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് റീഫണ്ട് അനുവദിക്കില്ലെന്നും ജെറ്റ് എയര്‍വെയ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
About Writer
സജിത്ത്
അടുത്ത ലേഖനം
‘തക്ഷന്‍കുന്ന് സ്വരൂപം’ വയലാര്‍ അവാര്‍ഡ് നേടി; അവാര്‍ഡുതുക ഒരു ലക്ഷം രൂപ