മുംബൈ|
VISHNU.NL|
Last Modified ബുധന്‍, 21 മെയ് 2014 (12:53 IST)
കഴിഞ്ഞമാസം ഇന്ത്യന്‍ കമ്പനികള്‍ വിദേശ വിപണികളില്‍ 558 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
മുന്‍വര്‍ഷത്തെ സമാന കാലയളവില്‍ ഇത്
1,524 കോടി ഡോളറായിരുന്നു.
ഭാരതി എയര്‍ടെല്‍, എല്‍ഡെര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹാല്‍ഡിയ കോക്ക്, സേറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണ് വിദേശത്ത് നിക്ഷേപം നടത്തുന്നതില്‍ മുന്‍ പന്തിയിലുള്ള ഇന്ത്യന്‍ കമ്പനികള്‍. അമേരിക്ക, നെതര്‍ലന്‍ഡ്‌സ്, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ കമ്പനികള്‍ പ്രധാനമായും നിക്ഷേപം നടത്തുന്നത്.
ഓഹരി വിപണിയില്‍ 115 കോടി ഡോളര്‍, ഇന്‍ഷ്വറന്‍സ് മേഖലയില്‍ 416 കോടി ഡോളര്‍ എന്നിങ്ങനെയും ബാക്കി തുക വായ്‌പാ ഇനത്തിലുമാണ് ഇന്ത്യന്‍ കമ്പനികള്‍ നിക്ഷേപിച്ചത്.