സജിത്ത്|
Last Updated:
ശനി, 15 ഏപ്രില്‍ 2017 (10:26 IST)
ജിയോയുമായി ഏറ്റുമുട്ടാന്‍ ഒരു കിടിലന്‍ ഓഫറുമായി ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ
ഐഡിയ രംഗത്ത്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് പുതിയ രണ്ട് തകര്‍പ്പന്‍ ഓഫറുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നു.
297 രൂപയുടേയും 444 രൂപയുടേയും പ്ലാനുകളാണ് പുതിയതായി വന്നിരിക്കുന്നത്. 297 രൂപയുടെ പ്ലാനില്‍ ഐഡിയ ടൂ ഐഡിയ ലോക്കല്‍/ എസ്റ്റിഡി കോളുകളും 1ജിബി 4ജി ഡാറ്റയുമാണ്
ലഭിക്കുക. 70 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി. എന്നാല്‍ ഈ പ്ലാനില്‍ 300 മിനിറ്റു മാത്രമായിരിക്കും സൗജന്യമായി വിളിക്കാന്‍ സാധിക്കുക.
അതേസമയം 447 രൂപയുടെ പ്ലാനില്‍ രാജ്യത്തെ എല്ലാ നെറ്റ്‌വര്‍ക്കിലേക്കും കോളുകള്‍ ചെയ്യാം. കൂടാതെ 1ജിബി 4ജി
ഡാറ്റ 70 ദിവസം വാലിഡിറ്റിയില്‍ നല്‍കുന്നു. ഈ പ്ലാനില്‍ 3000 മിനിറ്റാണ് വോയിസ് കോള്‍ ലിമിറ്റ്. ലിമിറ്റ് കഴിഞ്ഞാല്‍ ഓരോ മിനിറ്റിനും 30 പൈസ വീതം ഈടാക്കുന്നു.