രണ്ട് ലക്ഷം രൂപ വരെ വിലക്കുറവ്, ഹ്യൂണ്ടായി കാറുകൾ വാങ്ങാൻ ഇത് നല്ലനേരം !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (18:06 IST)
ഉത്സവ കാലത്തോടനുബന്ധിച്ച് മികച്ച ഓഫറുകളുമായി ഹ്യൂണ്ടായി മോട്ടോർസ്. 55000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് ഈ ഉത്സവ കാലത്ത് ഹ്യൂണ്ടായി വാഹനങ്ങളിൽ കുറവ് വരുത്തിയിരിക്കുന്നത്. ഈ മാസം അവസാനം വരെ മാത്രമാണ് കുറഞ്ഞ വിലയിൽ വാഹനങ്ങൾ വാങ്ങാനാവുക.

ഹ്യൂണ്ടായുടെ എലാൻട്ര
പഴയ പതിപ്പിനും ട്യുക്സണിനുമാണ് കൂട്ടത്തിൽ ഏറ്റവുമധികം വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത് 1.25 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും, 75000 രൂപ എക്സ്‌ചേഞ്ച് ബോണസും അടക്കം രണ്ട് ലക്ഷം രൂപയാണ് ഓഫർ. ഹ്യൂണ്ടായിയുടെ ജനപ്രിയ മോഡൽ സാൻഡ്രോക്ക് 30000 രൂപയുടെ ക്യാഷ് ഡി‌സ്കൗണ്ടും 20000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 5000 രൂപ കോർപ്പറേറ്റ് ഇളവും ചേർത്ത് 55,000 രൂപയാണ് ഓഫർ

ഗ്രാൻഡ് ഐ10നും എക്‌സെന്റിനും 95000 രൂപയുടെ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്രെറ്റയുടെ 1.6ലിറ്റർ എഞ്ചിൻ വേരിയന്റിന് 80000 രൂപയാണ് വിലക്കുറവ്. ഇതുകൂടാതെ എക്സ്‌റ്റെൻഡഡ് വാറണ്ടിയും ഹ്യൂണ്ടായി നൽകും. ഹ്യൂണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്ക് ഐ20യും ഓഫറിൽ മികച്ച വിലയിൽ സ്വന്തമാക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :