സജിത്ത്|
Last Modified വെള്ളി, 8 സെപ്റ്റംബര്‍ 2017 (09:05 IST)
പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതക്കളായ എച്ച് പിയുടെ പുതിയ
ടാബ് പ്രോ 8 അവതരിപ്പിച്ചു. ഇന്ത്യക്കു വേണ്ടി നിര്‍മിച്ചത് എന്ന പേരില്‍ പുറത്തിറങ്ങുന്ന ഈ ടാബിന് 19,374 രൂപയാണ് ആരംഭ വില.
രാജ്യത്തെ ഫീല്‍ഡ് വര്‍ക്കിനും സര്‍വേക്കും എന്യൂമറേറ്റര്‍മാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ടാബിന്റെ നിര്‍മാണമെന്ന് കമ്പനി അറിയിച്ചു.
15 മണിക്കൂര്‍ ബാറ്ററി ലൈഫാണ് ഈ ടാബിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. റൂമിനു പുറത്തും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. പൊടി, വെള്ളം എന്നിവയില്‍ നിന്നെല്ലാമുള്ള സംരക്ഷണവും ഇതിന് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിജനമായ പ്രദേശങ്ങളിലും മികച്ച കവറേജ് ലഭ്യമാക്കാന്‍ ടാബ് സഹായിക്കും. മാത്രമല്ല, പല പ്രാദേശിക ഭാഷകളും ഇതില്‍ ലഭ്യമാകും. മാര്‍ഷ്മലോ ഒ എസ്, 8 ഇഞ്ച് ഡിസ്പ്ലേ, ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി.ബി റാം,16 ജി.ബി ഇന്റേണല്‍ സ്റ്റോറേജ്, 6000 എം.എ.എച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ടാബിലുണ്ട്.