സ്പെഷ്യല്‍ എഡിഷണ്‍ ‘അച്ചീവർ 150 ഐ ത്രി എസു’മായി ഹീറോ മോട്ടോ കോർപ്

ഹീറോ മോട്ടോ കോർപ്പിന്റെ 150 സി സി ബൈക്ക് ‘അച്ചീവറി’ന്റെ പ്രത്യേക പതിപ്പ് വിപണിയിലെത്തി.

സജിത്ത്| Last Modified ശനി, 1 ഒക്‌ടോബര്‍ 2016 (15:13 IST)
ഹീറോ മോട്ടോ കോർപ്പിന്റെ 150 സി സി ബൈക്ക് ‘അച്ചീവറി’ന്റെ പ്രത്യേക പതിപ്പ് വിപണിയിലെത്തി. ജയ്പൂരിൽ ഹീറോ മോട്ടോ കോർപ് തുറന്ന സെന്റർ ഓഫ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജിയില്‍ പൂർണമായും വികസിപ്പിച്ചു രൂപകൽപ്പന ചെയ്ത ആദ്യ മോട്ടോർ സൈക്കിൾ എന്ന പ്രത്യേകതയോടെയാണ് ‘അച്ചീവർ 150’ എത്തുന്നത്. ‘അച്ചീവർ 150’ ഡിസ്ക് ബ്രേക്കിന് 62,800 രൂപയും ഡ്രം ബ്രേക്ക് ബൈക്കിന് 61,800 രൂപയുമാണ് വില.

ബൈക്കിലെ 150 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, ഫോർ സ്ട്രോക്ക്, ടോർക് ഓൺ ഡിമാൻഡ് എൻജിന് 8,000 ആർ പി എമ്മിൽ 13.6 പി എസ് വരെ കരുത്ത് സൃഷ്ടിക്കാന്‍ കഴിയും. 5,000 ആർ പി എമ്മിൽ പരമാവധി 12.8 എൻ എം ടോര്‍ക്കാണ് ബൈക്കിനുള്ളത്. നിശ്ചലാവസ്ഥിയിൽ നിന്ന് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലേക്ക് കുതിക്കാൻ ബൈക്കിന് വെറും അഞ്ചു സെക്കൻഡാണ് ആവശ്യമായി വരുക.

കാൻഡി ബ്ലേസിങ് റെഡ്, പാന്തർ ബ്ലാക്ക് മെറ്റാലിക്, എബണി ഗ്രേ മെറ്റാലിക് എന്നീ നിറങ്ങളിലാണ് ‘അച്ചീവർ 150’ വിപണിയിലെത്തുന്നത്. ഇന്ത്യൻ വിപണിയിലെ മൊത്തം ഉൽപ്പാദനം ഏഴു കോടി യൂണിറ്റില്‍ നിന്ന് പത്ത് കോടിയിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ കമ്പനിയെന്ന് ഹീറോ മോട്ടോ കോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ പവൻ മുഞ്ജാൾ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :