ഗൂഗിളും ഫേസ്ബുക്കും സൈബര്‍ തട്ടിപ്പിനിരയായി; നഷ്ടമായ തുക അറിഞ്ഞാല്‍ ആരുമൊന്ന് അമ്പരക്കും!

ഫേസ്ബുക്കും, ഗൂഗിളും സൈബര്‍ തട്ടിപ്പില്‍ പെട്ടു

Google and Facebook, money, facebook, Google, ഫേസ്ബുക്ക്, ഗൂഗിള്‍
സജിത്ത്| Last Modified ചൊവ്വ, 2 മെയ് 2017 (10:21 IST)
2013 ല്‍ നടന്ന സൈബര്‍ തട്ടിപ്പില്‍ പെട്ട് കോടിക്കണക്കിന് രൂപ നഷ്ടമായ കമ്പനികള്‍ ഗൂഗിളും, ഫേസ്ബുക്കുമാണെന്ന് വ്യക്തമായി. ഇവാല്‍ഡസ് റിമാസോസ്‌കാസ് എന്ന ലിത്വാനിയക്കാരനാണ് ഒറ്റയ്ക്ക് 10 കോടി ഡോളര്‍(ഇന്നത്തെ വിനിമയ മൂല്യം അനുസരിച്ച് 640 കോടിയലധികം രൂപ) വമ്പന്‍മാരെ പറ്റിച്ച് കൈക്കലാക്കിയത്.

ഫേസ്‌ബുക്കിലേയും ഗൂഗിളിലെയും ജീവനക്കാരെ പറ്റിച്ച് പണം തന്റെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു ഇവാല്‍ഡസ് ചെയ്തത്. സൈപ്രസ്,ലാത്വിയ, സ്ലൊവാക്യ, ലിത്വാനിയ, ഹംഗറി, ഹോങ്കോങ്ങ് എന്നിവിടങ്ങളിലായിരുന്നു ഇവാല്‍ഡസിന് അക്കൗണ്ടുകള് ഉണ്ടായിരുന്നത്‍. ഈ തട്ടിപ്പ് നടത്തുന്നതിനു വേണ്ടി സ്വന്തമായി ഒരു ഏഷ്യന്‍ ഇലക്രോണിക്‌സ് കമ്പനിവരെ ഇവാല്‍ഡസ് കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയും ചെയ്തു.

കമ്പനിയുടെ പേരില്‍ ഇമെയിലുകളും ഇന്‍വോയിസുകളുമെല്ലാം ഇയാള്‍ അയച്ചുകൊടുത്തുകൊണ്ടിരുന്നു. ഒരു ബഹുരാഷ്ട്ര ടെക് കമ്പനിയും ബഹുരാഷ്ട്ര സോഷ്യല്‍ മീഡിയ കമ്പനിയുമാണ് തട്ടിപ്പിനിരയായതെന്ന് മാത്രമാണ് ഇതുവരെ കോടതി അറിയിച്ചിരുന്നത്. ഫോര്‍ച്യുണ്‍ മാസിക നടത്തിയ അന്വേഷണത്തിലാണ് പറ്റിക്കപ്പെട്ടത് തങ്ങളാണെന്ന് ഗൂഗിളും ഫേസ്ബുക്കും സ്ഥിരീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :