Gold Rate: പുതുവര്‍ഷ ദിനം സ്വര്‍ണവിലയില്‍ കുതിപ്പ്; വീണ്ടും 57,000 കടന്നു

Gold Rate - Today
Gold Rate - Today
നിഹാരിക കെ.എസ്| Last Modified ബുധന്‍, 1 ജനുവരി 2025 (11:55 IST)
കൊച്ചി: പുതുവര്‍ഷത്തിന്റെ ആദ്യ ദിവസം സ്വര്‍ണവിലയില്‍ വര്‍ധന. പവന് 320 രൂപ വര്‍ധിച്ച് സ്വര്‍ണവില 57000 വീണ്ടെടുത്തു. തിങ്കളാഴ്ചത്തെ നിരക്കായ 57,200ലേക്കാണ് സ്വര്‍ണവില തിരികെ എത്തിയത്. ഇന്നലെ 57000 ത്തിൽ താഴെ പോയിരുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്.

ഇതോടെ 7150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :