സ്വർണവില കുതിച്ചുയരുന്നു, പവന് 1,040 രൂപ കൂടി 40,560 രൂപയായി

അഭിറാം മനോഹർ| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (12:43 IST)
സംസ്ഥാനത്ത് റെക്കോഡ് നിലവാരത്തിനോടടുക്കുന്നു. ബുധനാഴ്‌ച്ച മാത്രം വിലയിൽ 1,040 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ പവന്റെ വില 40,560 രൂപയായി. ഗ്രാമിന് 130 രൂപ കൂടി 5070 രൂപയുമായി.

ജനുവരിയിലെ 36,720 നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടുമാസത്തിനിടെ 3840 രൂപയുടെ വര്‍ധനവാണുണ്ടായത്. റഷ്യ-യുക്രെയ്‌ൻ സംഘർഷത്തെ തുടർന്ന് സംഘ‌ർഷം തുടരുന്നതിനാൽ രാജ്യാന്തരവിപണിയിൽ വില കൂടിയതാണ് രാജ്യത്തും പ്രതിഫലിച്ചത്.

ജ്യത്തെ സ്വര്‍ണവില 20മാസത്തെ ഉയര്‍ന്ന നിലവാരത്തോടടുക്കുകയാണ്. 2020 ഓഗസ്റ്റ് എഴിനാണ് സംസ്ഥാനത്ത് എക്കാലത്തെയും ഉയർന്ന വിലയായ 42,000 രേഖപ്പെടുത്തിയത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :