സ്വർണവില വീണ്ടും 29,000ലേക്ക്; പവന് 320 രൂപ ഉയർന്നു

ഗ്രാമിന് 40 രൂപ ഉയർന്ന് 3580 രൂപയായി.

തുമ്പി ഏബ്രഹാം| Last Modified ബുധന്‍, 4 ഡിസം‌ബര്‍ 2019 (16:33 IST)
ഒരിടവേളയ്ക്ക് ശേഷം വീണ്ടും കുതിച്ച് ഉയരുന്നു. ഇന്ന് പവന് 320 രൂപ വർധിച്ച് സ്വർണ്ണവില 28640 രൂപയായി. ഗ്രാമിന് 40 രൂപ ഉയർന്ന് 3580 രൂപയായി.

ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കം തുടരുമെന്ന ആശങ്കയാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ കൂടുതലായി ആശ്രയിക്കുന്നതാണ് സ്വർണ്ണ‌വില ഉയരാൻ കാരണം.

കഴിഞ്ഞമാസം സ്വർണ്ണവില പവന് 28,800 രൂപ വരെ ഉയർന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :